Categories: Top Stories

രാജ്യത്തെ മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളുടെ പട്ടികയില്‍ ആറാം റാങ്കും നേടി ഐഐഎം കോഴിക്കോട്

രാജ്യത്തെ മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളുടെ പട്ടികയില്‍ ആറാം റാങ്കും നേടി  ഐഐഎം കോഴിക്കോട്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഫ്രെയിംവര്‍ക്ക്  (എന്‍ഐആര്‍എഫ്) തയ്യറാക്കിയ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് റാങ്ക് മുന്നേറ്റവും രേഖപ്പെടുത്തി. എന്‍ജിനീയറിങ് വിഭാഗത്തില്‍ ദേശീയതലത്തില്‍ 23 ാം റാങ്കുണ്ട് കോഴിക്കോട് എന്‍ഐടിക്ക്, സംസ്ഥാനത്ത് ഒന്നാം റാങ്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലും മികച്ച എന്‍ജിനീയറിങ് സ്ഥാപനങ്ങളുടെ പട്ടികയിലും ഒന്നാമതാണ് ഐഐടി മദ്രാസ്.ഐഐഎസ്സി ബെംഗളൂരു, ഐഐടി ഡല്‍ഹി എന്നിവയ്ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. ആര്‍ക്കിടെക്ട് പഠനസ്ഥാനങ്ങളില്‍ എന്‍ഐടി കോഴിക്കോട് മൂന്നാം റാങ്ക് നേടി. കോളജുകളില്‍ ഡല്‍ഹി മിറന്‍ഡ ഹൗസ് ആണ് ഒന്നാമത്. നിയമപഠനത്തില്‍ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ ബെംഗളൂരു, മെഡിക്കല്‍ പഠന സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസ്, ഫാര്‍മസി പഠന സ്ഥാപനങ്ങളില്‍ ഡല്‍ഹിയിലെ ജാമിയ ഹംദര്‍ദ്, ഡെന്റല്‍ കോളജുകളില്‍ മൗലാന ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഒന്നാം റാങ്ക് കരസ്ഥമാക്കി.

മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാം റാങ്ക് ഐഐഎം അഹമ്മദാബാദ് ഇത്തവണ തിരിച്ചുപിടിച്ചു.കഴിഞ്ഞ വര്‍ഷം ആദ്യ സ്ഥാനത്തു വന്ന ഐഐഎം ബെംഗളൂരു ഇക്കുറി രണ്ടാം സ്ഥാനത്തേക്കു പോയി.രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് അഭിമാനാര്‍ഹ സ്ഥാനം നിലനിര്‍ത്താന്‍  ഐഐഎം കോഴിക്കോട് തുടര്‍ച്ചയായി അവസരമേകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഡയറക്ടര്‍ പ്രൊഫ.ദേബാഷിഷ് ചാറ്റര്‍ജി പറഞ്ഞു.

പട്ടികയിലെ 100 മികച്ച കോളജുകളില്‍ 20 എണ്ണം കേരളത്തിലാണ്.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു റാങ്ക് കുറവോടെ കേരള സര്‍വകലാശാല ആദ്യ 100 സര്‍വകലാശാലകളില്‍ 23 ാം സ്ഥാനത്തുണ്ട്.കേരള സര്‍വകലാശാലയുടെ റാങ്കും ഒരു സ്ഥാനം കുറഞ്ഞ് 23 ആയി.എംജി സര്‍വകലാശാലയുടെ റാങ്ക് മാറാതെ 30 ആണ്. കാലിക്കറ്റ് 64ല്‍ നിന്ന് 54 ആയപ്പോള്‍  കുസാറ്റ് 65 ല്‍ നിന്ന് 62 ആയി.

Newsdesk

Recent Posts

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

2 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

4 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

4 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

4 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

5 hours ago

മെയ് 24 മുതൽ ബസ് ഐറാൻ മൂന്ന് എക്സ്പ്രസ് വേ സർവീസുകൾ നിർത്തലാക്കും

മെയ് 24 ഞായറാഴ്ച മുതൽ ബസ് ഐറാൻ അതിന്റെ മൂന്ന് എക്സ്പ്രസ് വേ സർവീസുകൾ നിർത്തലാക്കും. Waterford - Dublin/Dublin…

8 hours ago