Top Stories

കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളിൽ ഇറാൻ സ്ഫോടനം

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേൽ, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ഖത്തറിലെ മിസൈൽ പ്രതിരോധ സംവിധാനം മിസൈലുകളെ തകർക്കുകയും ചെയ്തു. മിസൈൽ ആക്രമണം നടന്നതിന് പിന്നാലെരാജ്യത്തെ ഷെൽട്ടറുകളുടെ പട്ടിക പുറത്തിറക്കി ബഹ്റൈൻ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രതിസന്ധി, ദുരന്തനിവാരണഡയറക്ടറേറ്റാണ് പട്ടിക പുറത്തിറക്കിയത്.

അബുദാബിയിലെയും ഖത്തറിലെ ദോഹയിലെയും യുഎസ് വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടോ എന്ന് വ്യക്തമല്ല. അബുദാബിയിലെ അൽ ദഫ്ര എയർബേസ് യു.എ.ഇയും അമേരിക്കയും സംയുക്തമായാണ് ഉപയോഗിക്കുന്നത്. ദോഹയിലെ അൽ ഉദൈദ് എയർബേസ് അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനമാണ്. ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനിൽ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.

ഇറാനിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു. ഭീഷണികളെ നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ ഉടനടി സജ്ജമാക്കിയതായും ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മൊബൈൽ ഫോണുകൾ വഴി നിർദ്ദേശം നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ നടന്ന ആണവ ചർച്ചകളും മേഖലയിലെ സൈനിക നീക്കങ്ങളും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നേരിട്ടുള്ള സംഘർഷം ഉണ്ടായിരിക്കുന്നത്.

തിരിച്ചടി നേരിടാൻ തയ്യാറെടുക്കാൻ ഇസ്രായേലിനോട് ഇറാൻ ആവശ്യപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പ്രതികരണം പരസ്യമായിരിക്കുമെന്നും ഇനി ഇതിൽ അതിർവരമ്പുകൾ ഇല്ലെന്നും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ എല്ലാ അമേരിക്കൻ-ഇസ്രായേൽ താല്പര്യങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്നും മുൻപ് ചിന്തിക്കാത്ത തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രായേലും ചേർന്ന് ആരംഭിച്ച ഈ യുദ്ധത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും തങ്ങളുടെ സങ്കീർണ്ണമായ തിരിച്ചടിക്ക് സമയപരിധി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Newsdesk

Recent Posts

Etihad, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് വിമാനങ്ങൾ ഡബ്ലിനിൽ തിരിച്ചിറക്കി

ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്,…

2 hours ago

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം; നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ്…

3 hours ago

ഡബ്ലിനിൽ മലയാളി യുവതിയെ കാണാതായി

ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും മലയാളി യുവതിയെ കാണാതായി.ഡബ്ലിനിൽ ഐ ടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരനെയാണ് ഇന്നലെ മുതൽ കാണാതായത്.…

3 hours ago

അനീഷ് സോജൻ (ടിനു)35, നിര്യാതനായി

ബ്രേയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസ്സ് മാത്രം പ്രായമുള്ള അനീഷിന്റെ അകാല വിയോഗത്തിൽ സമൂഹം…

6 hours ago

ബ്രേ മലയാളി അനീഷ് സോജൻ നിര്യാതനായി

ബ്രേയിൽ നിവാസിയായ അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസായിരുന്നു. മലയാളിയായ അനീഷ്, പൂനെ വിസ്രാന്തവാടി നിവാസിയാണ്. സംസ്ക്കാരം പിന്നീട് നാട്ടിൽ…

19 hours ago

ആരം ഫുൾ പായ്ക്കപ്പ്

കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

22 hours ago