ജെറുസലേം: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വ്യാപകമായി ഫോൺ ചോർത്തൽ നടത്തിയെന്ന ചർച്ചകൾ ഉയരുമ്പോൾ ന്യായീകരണവുമായി പെഗാസസ് നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍.എസ്.ഒ രംഗത്ത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും, നിയമം നടപ്പാക്കുന്നതിനായി നിലകൊളളുന്ന ഏജന്‍സികള്‍ക്കും ഇത്തരം സാങ്കേതിക വിദ്യ ലഭ്യമായതുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ക്ക് രാത്രി സമാധാനത്തോടെ ഉറങ്ങാനും തെരുവുകളിലൂടെ സുരക്ഷിതരായി നടക്കാനും സാധിക്കുന്നുണ്ടെന്നും സുരക്ഷിതമായ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നു൦ എന്‍.എസ്.ഒ. വക്താവ് പറഞ്ഞു.
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്‍.എസ്.ഒ. അല്ലെന്നും സോഫ്റ്റ് വെയര്‍ വാങ്ങുന്നവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കമ്പനിയ്ക്ക് ലഭ്യമല്ലെന്നും അവർ വ്യക്തമാക്കി. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ആപ്പുകളുടെ കുടക്കീഴില്‍ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരവാദം, പീഡോഫീലിയ ശൃംഖല തുടങ്ങിയവയെ തടയാനും അന്വേഷണം നടത്താനും ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമപാലന ഏജന്‍സികളെയും പെഗാസസും സമാന സാങ്കേതിക വിദ്യകളും സഹായിക്കുന്നുണ്ടെന്നും എന്‍.എസ്.ഒ. വക്താവ് ചൂണ്ടിക്കാട്ടി.
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…