തിരുവനന്തപുരം: തദ്ദേശീയ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചപ്പോള്‍ എല്ലായിടത്തും സാമാന്യം ആളുകള്‍ വോട്ടു ചെയ്യുന്നതിനായി എത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ യന്ത്രതകരാറ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ടിങ് താമസം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെയാണ് സി.പി.എം. ലോഗോ ധരിച്ചുകൊണ്ട് പ്രിസൈഡിംഗ് ഓഫീസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത് വലിയ വിവാദത്തിന് വഴിതെളിയിച്ചു.
കൊല്ലത്ത് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശ്ശേരി വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഉദ്യോഗസ്ഥയ്‌ക്കെതിരെ യു.ഡി.എഫ് പരാതി ഉന്നയിച്ചു. മറ്റു ഇതരകക്ഷികളും ഇതിനെ പരാമര്‍ശിച്ചു. തുടര്‍ന്ന് ആര്‍.ഡി.ഒ യെ വിശദാമയി അന്വേഷിക്കാം ചുമതലപ്പെടുത്തി. അതിനെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടനടി നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍നാസര്‍ വ്യക്തമാക്കി. തിരുവനന്തപുരമ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആലപ്പുഴയിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും കൊല്ലം പന്മന പഞ്ചായത്തിലെ 2 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ മരണപ്പെട്ടതിനാല്‍ ഇലക്ഷന്‍ മാറ്റി വച്ചിട്ടുണ്ട്.
(അവലംബം, ചിത്രങ്ങള്‍ : മനോരമ ഓണ്‍ലൈന്‍ ന്യൂസ് )
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…