ഗുജറാത്തിലെ 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 8 അത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എസ്സിഒയില്‍ അംഗമായ രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിച്ചുകൊണ്ടാണ് നര്‍മദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപില്‍ 2018 ല്‍ ഏകതാ പ്രതിമ സ്ഥാപിച്ചത്. 2989 കോടി രൂപ ചെലവിട്ടാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 135 മീറ്റര്‍ ഉയരത്തില്‍ പ്രതിമയുടെ നെഞ്ച് ഭാഗം വരെ സന്ദര്‍ശകര്‍ക്ക് പോകുവാന്‍ സാധിക്കും. ഇവിടെ ഒരുക്കിയിരിക്കുന്ന വ്യൂവിംഗ് ഗാലറിയില്‍ നിന്ന് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ മനോഹാരിത വീക്ഷിക്കാന്‍ കഴിയും, വിന്ധ്യ- സത്പുര മലനിരകളുടേയും നര്‍മ്മദ വാലിയുടേയും ദൃശ്യങ്ങളും.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…