Top Stories

കമലേശ്വരത്തെ യുവതിയുടെയും അമ്മയുടെയും ആത്മഹത്യ: ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിൽ; ഇയാൾ അയർലണ്ടിൽ ലക്ച്ചററാണെന്ന് ബന്ധുക്കൾ

കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ മുംബൈ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലായി.ഉണ്ണികൃഷ്ണൻ അയർലണ്ടിൽ ലക്ച്ചററായി ജോലി ചെയ്യുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൂന്തുറ പൊലീസ് സംഘം പ്രതിയെ കേരളത്തിലെത്തിക്കാനായി മുംബൈയിലേക്ക് തിരിച്ചു. കമലേശ്വരം ആര്യൻകുഴി ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ എസ്.എൽ. സജിത (54), മകൾ ഗ്രീമ എസ്.രാജ് (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് സജിതയുടെ ഭർത്താവ് റിട്ട. അഗ്രികൾചർ ഡപ്യൂട്ടി ഡയറക്ടർ എൻ.രാജീവ് മരിച്ചതിനു പിന്നാലെയാണ് കുടുംബത്തെ തേടി ഈ ദുരന്തമെത്തിയത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

സജിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ആറ് വർഷം മുൻപായിരുന്നു അയർലൻഡിൽ ലക്ചററായ ഉണ്ണികൃഷ്ണനും ഗ്രീമയും തമ്മിലുള്ള വിവാഹം. 200 പവൻ സ്വർണ്ണവും വീടും വസ്തുവും സ്ത്രീധനമായി നൽകിയിട്ടും ഗ്രീമയെ ഉണ്ണികൃഷ്ണൻ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും 25 ദിവസത്തിന് ശേഷം ഗ്രീമയെ ഉപേക്ഷിച്ച ഇയാൾ പിന്നീട് വിദേശത്തേക്ക് പോയി മകളെ പൂർണ്ണമായും അവഗണിക്കുകയായിരുന്നുവെന്ന് സജിത കത്തിൽ വ്യക്തമാക്കുന്നു. “എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെയാണ് എറിയുന്നത്, അവൾ കെഞ്ചിക്കരഞ്ഞിട്ടും അവന് വേണ്ടായിരുന്നു” എന്ന സജിതയുടെ വാക്കുകൾ വലിയ നോവായി മാറുകയാണ്. പിരിയാൻ തക്ക കാരണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും തുടർച്ചയായി നേരിട്ട ഈ അവഗണനയും അപമാനവും താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്റെ ഒരു ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിനിടെയുണ്ടായ സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണം. അവിടെ വെച്ച് മറ്റുള്ളവരുടെ മുൻപിൽ ഗ്രീമയെ ഉണ്ണികൃഷ്ണൻ മോശമായി സംസാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. തനിക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യമില്ലെന്ന് അയാൾ കടുപ്പിച്ചു പറഞ്ഞതോടെ സജിത അവിടെ വെച്ച് ബോധരഹിതയായി വീണു. ഈ സംഭവത്തിന് പിന്നാലെയാണ് സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ അമ്മയും മകളും തീരുമാനിച്ചത്.

മരിക്കുന്നതിന് മുൻപ് സജിത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സാപ്പിൽ ആത്മഹത്യാക്കുറിപ്പ് സന്ദേശമായി അയച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിലെ സോഫയിൽ കൈകൾ കോർത്ത നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്ത് നിന്ന് രണ്ട് ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പിന്റെ പകർപ്പും കണ്ടെടുത്തു. തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്നും കുറിപ്പിൽ അന്ത്യേച്ഛയായി സജിത രേഖപ്പെടുത്തിയിട്ടുണ്ട്. സയനൈഡ് ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പൂന്തുറ പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

2 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

9 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

21 hours ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

22 hours ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

1 day ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

1 day ago