കേരളത്തിന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ മുത്താന്നെങ്കിൽ പ്രമുഖ ബ്രട്ടീഷ് മാധ്യമത്തിന് ‘റോക്സ്റ്റാർ’ ആണ്. അതെ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ. കെ. ശൈലജയെ ‘റോക്സ്റ്റാർ’ എന്നാണ് പ്രമുഖ ബ്രട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’ വിശേഷിപ്പിച്ചത്.
കോറോണ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കേരളത്തിൽ ആരോഗ്യമന്ത്രി നടത്തിയ ഇടപെടലുകളെ കുറിച്ച് ഒരു ലേഖനം തന്നെ തയ്യാറാക്കിയിരിക്കുകയാണ് :ദി ഗാർഡിയൻ’. ലേഖനം തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ്.
ഇപ്പോൾ ഈ ലേഖനം ഗാർഡിയന്റെ വെബ്സൈറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന പത്തെണ്ണത്തിൽ മൂന്നാമത്തെ ലേഖനമാണിത്. ഇംഗ്ലണ്ട്, ലോക വാർത്തകൾക്ക് തൊട്ടുതാഴെ മൂന്നാമതായിട്ടാണ് നമ്മൂടെ ആരോഗ്യമന്ത്രിയുടെ ഈ ലേഖനം ലിസ്റ്റിൽ ഉള്ളത്.
ലേഖനത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത് കേരളത്തിന്റെ മരണനിരക്കിനെ കുറിച്ചാണ്. വെറും 4 മരണമാണ് കേരളത്തിൽ ഇതുവരെ സംഭവിച്ചതെന്നും എന്നാൽ ബ്രിട്ടനിലും അമേരിക്കയിലും ഇപ്പോൾ 40000 ഉം 50000 ഉം കടന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ കൊറോണയുടെ അന്തകയെന്ന് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ ആരോഗ്യമന്ത്രിയെ വിലയിരുത്തിയതും ലേഖനത്തിൽ പ്രത്യേകം കുറിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തിൽ എങ്ങനെയൊക്കെയാണ് കോറോണയെ പ്രതിരോധിക്കുന്നതെന്നും ലേഖനത്തിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…