കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും മലയാളികൾക്ക് അഭിമാനമായി ഈ നാലവർ സംഘം. സ്വന്തം കുടുംബങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ഇവർ Air India യിലെ സ്റ്റാഫുകളാണ്.
ദുബായിൽ നിന്നും കരിപ്പൂരിലേക്ക് ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ ജീവനക്കാരായ ഇവർ ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലും ഉണ്ടായിരുന്നു. മലപ്പുറം സ്വദേശി റസീന, മണ്ണാർക്കാട് സ്വദേശി റഊഫ്, കണ്ണൂർ സ്വദേശി വിനീത്, വയനാട് സ്വദേശി റിജോ ജോൺസൺ എന്നിവരാണ് വന്ദേഭാരത് സംരംഭത്തിൽ പങ്കാളികളായത്.
ആദ്യ യാത്രയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ ഇവർക്ക് കോറോണ നെഗറ്റീവ് ആയിരുന്നു. ശേഷമാണ് ഇവർ ഒരു ഭയവുമില്ലാതെ വീണ്ടും രംഗത്തെത്തിയത്. മലയാളിയായ ഇവർ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
അബുദാബിയിലെത്തിയ ഇവർ ഒരു മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കരിപ്പൂരിലേക്ക് പറക്കുകയായിരുന്നു. യാത്രയസംഘത്തിൽ 180 പേരാണ് ഉണ്ടായിരുന്നത്. യാത്ര കഴിഞ്ഞ് എത്തിയ ഇവർ ഫ്ലാറ്റുകളിൽ quarantine ൽ ആണ്. പരിശോധനാ ഫലം നെഗറ്റീവ് ആയാൽ വീണ്ടും ഇവർ ദൗത്യത്തിൽ ഏർപ്പെടും.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…