Categories: UK

ബ്രിട്ടനിൽ ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചവർ 44; മരണസഖ്യ 144 ആയി

ലണ്ടൻ: ബ്രിട്ടനിൽ ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചവർ 44. ഇതോടെ ആകെ മരണസഖ്യ 144 ആയി ഉയർന്നു. രാജ്യത്തെ ആതുരസേവന മേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന മലയാളി നഴ്സുമാർക്കിടയിൽ ആദ്യത്തെ രോഗബാധ ഇന്നലെ സ്ഥിരീകരിച്ചു. ന്യൂകാസിലിലാണ് മലയാളി നഴ്സിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിനിടെ കോവിഡ് വൈറസിനെ ചെറുക്കാൻ അത്യധ്വാനം ചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫിന് ആവശ്യമായ എല്ലാ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റുകളും എത്തിക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കി. എല്ലാ ആശുപത്രികളിലും കൂടുതൽ മാസ്കുകളും ഗ്ലൗസുകളും ഉടൻ ലഭ്യമാക്കുമെന്ന് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി.

രാജ്യം അനിശ്ചിതത്വത്തിലേക്കു പോകുന്ന സാഹചര്യത്തിൽ മഹാമാരിയെ നേരിടാൻ എല്ലാ ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന് എലിസബത്ത് രാജ്ഞി അഭ്യർഥിച്ചു. ആരോഗ്യരംഗത്തും മറ്റ് അവശ്യസേവന രംഗത്തും ജോലിചെയ്യുന്നവർക്ക് അഭിനന്ദനം അറിയിച്ചകൊണ്ടായിരുന്നു രാജ്ഞിയുടെ ആഹ്വാനം.

രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവർക്കും പരിശോധന നടത്താനുള്ള സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയും ഈവർഷം പരീക്ഷകൾ എല്ലാം വേണ്ടെന്നുവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ജിസിഎസ്ഇ, എ ലെവൽ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഗ്രേഡുകൾ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇന്നു സർക്കാർ പ്രഖ്യാപിക്കും.

തൊഴിൽനഷ്ടം മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാനും രോഗികളായവർക്ക് നിർബന്ധിത സിക്ക് പേമെന്റ് അനുവദിക്കാനുമുള്ള കൂടുതൽ സാമ്പത്തിക നടപടികൾ ചാൻസിലർ ഋഷി സുനാകും ഇന്ന് പാർലമെന്റിൽ പ്രഖ്യാപിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ധനലഭ്യത ഉറപ്പുവരുത്താനുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ വീണ്ടും പലിശനിരക്ക് കുറച്ചു. 0.1 ശതമാനമായാണ് ബാങ്ക്നിരക്ക് കുറച്ചത്. രാജ്യത്തിന്റെ 350 വർഷത്തെ സാമ്പത്തിക ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. നേരത്തെ 0.75 ശതമാനമായിരുന്ന പലിശനിരക്ക് വൈറസ്ബാധ പടർന്നു തുടങ്ങിയപ്പോഴേ 0.25 ശതമാനമായി കുറച്ചിരുന്നു.

സൂപ്പർ മാർക്കറ്റുകളിലും മറ്റും അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി. സെൻട്രൽ ലണ്ടനിലെ പൊതു ഗതാഗത സംവിധാനങ്ങൾ തൽകാലം നിർത്തലാക്കാൻ ഉദ്ദേശമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. രോഗവ്യാപനത്തിന്റെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാനായി പ്രധാനമന്ത്രി നടത്തുന്ന വാർത്താസമ്മേളനം ടെലികോൺഫറൻസ് രീതിയിലാക്കാനും തീരുമാനമുണ്ട്.

Newsdesk

Recent Posts

പുതിയ വാടക നിയമങ്ങൾ നിങ്ങളുടെ പ്രോപ്പർട്ടിയെ എങ്ങനെ ബാധിക്കും?

പുതിയ വാടക മാറ്റങ്ങൾ നിലവിലുള്ള വാടകക്കാർക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2026 മാർച്ച് മുതലുള്ള വാടകക്കാർക്ക് മാത്രമേ അവ ബാധകമാകൂ.…

6 mins ago

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി നീട്ടി

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…

6 hours ago

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണം; ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ്…

6 hours ago

ഏഴ് കിഴക്കൻ കൗണ്ടികളിൽ യെല്ലോ റെയിൻ അലേർട്ട്; എനിസ്കോർത്തിയിലെ ജലനിരപ്പ് ഉയരുന്നു; വടക്കൻ അയർലണ്ടിലും മുന്നറിയിപ്പ്

സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…

19 hours ago

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്തു

ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ്…

23 hours ago

‘സിത്താര’സംഗീത രാവിന് ഒരുങ്ങി അയർലണ്ട്; “Sithara’s Project Malabaricus” മ്യൂസിക് ഷോ ഡബ്ലിനിലും ഗാൽവേയിലും

മലയാളികളുടെ പ്രിയപ്പെട്ട 'സിത്തുമണി', ഗായിക സിത്താര കൃഷ്ണകുമാർ അയർലണ്ടിലെത്തുന്നു. "Sithara's Project Malabaricus" ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും…

23 hours ago