ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്‌സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്.
“ചിലപ്പോഴൊക്കെ വിചാരിച്ചിരുന്നു, നാം ബ്രെക്‌സിറ്റിന്റെ ഫിനിഷിങ് ലൈന്‍ ഒരിക്കലും കടക്കില്ലെന്ന്. പക്ഷെ നാം അത് സാധിച്ചിരിക്കുന്നു”- ബില്‍ നിയമമായതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.
ജനുവരി 31നകം യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റും ബ്രെക്‌സിറ്റ് അംഗീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബ്രിട്ടന് നിശ്ചയിച്ച സമയത്ത് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവരാനാകൂ. ജനുവരി 29 ന് യുറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് ചേരുന്നുണ്ട്.അന്ന് ബ്രിട്ടന്‍റെ കാര്യം ചര്‍ച്ചയായേക്കും.
മൂന്നരവര്‍ഷത്തിലധികമായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബ്രെക്‌സിറ്റ് നിയമം ആയിരിക്കുന്നത്. 2016 ലാണ് യുറോപ്യന്‍ യൂണിയന്‍ വിട്ട് പോകുന്നതിനുള്ള ഹിത പരിശോധന ബ്രിട്ടനില്‍ നടന്നത്.
Finglas Strikers clinched the title in the Finglas Premier League (FPL) 2026 final held in…
അയർലണ്ടിലെ ഫിംഗ്ലസിൽ നടന്ന ഫിംഗ്ലസ് പ്രീമിയർ ലീഗ് (FPL) 2026 ഫൈനലിൽ ഫിംഗ്ലസ് സ്ട്രൈക്കേഴ്സ് കിരീടം നേടി. ആവേശകരമായ മത്സരത്തിൽ…
ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…
ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…
നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…
ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…