Categories: Top StoriesUK

മഹാത്മാ ഗാന്ധി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന കണ്ണട യുകെയിൽ ലേലത്തിന്

ലണ്ടൻ: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഹൻഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസിലാണ് മഹാത്മാ ഗാന്ധി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന കണ്ണട ലേലത്തിന് വച്ചിരിക്കുന്നത്. സ്വർണ്ണം പൂശിയ കണ്ണടയ്ക്ക് പത്തുമുതൽ-പതിനാല് ലക്ഷം വരെയാണ് ലേലത്തുക പ്രതീക്ഷിക്കുന്നത്. ഇതിൽ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ലേലക്കമ്പനി ഉടമയായ ആന്‍ഡി സ്റ്റീവ് പറയുന്നത്.

തങ്ങളുടെ ലെറ്റർ ബോക്സിൽ ഒരു കവറില്‍ പൊതിഞ്ഞ് നിക്ഷേപിച്ച നിലയില്‍ കണ്ട കണ്ണടയ്ക്ക് ഇത്രയും വലിയൊരു ചരിത്രം ഉണ്ടെന്നറിഞ്ഞപ്പോൾ അതിശയിച്ചു പോയി എന്നാണ് സ്റ്റീവിന്‍റെ വാക്കുകൾ. ‘ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു കണ്ടെത്തലാണിത്.. ഇത് നൽകിയ ആൾ രസകരമായി വസ്തു എന്ന നിലയ്ക്കാണ് ഇതിവിടെ നിക്ഷേപിച്ചത്.. അതിന്‍റെ മൂല്യം അറിഞ്ഞിരുന്നില്ല.. ഗുണമില്ലാത്തതാണെങ്കിൽ വലിച്ചെറിയാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.. എന്നാൽ ഇതിന്‍റെ മൂല്യം അറിയിച്ചപ്പോൾ അദ്ദേഹം കസേരയിൽ വീണു പോയി. ഇത് ശരിക്കും മികച്ച ഒരു ലേല കഥ തന്നെയാണ്’ സ്റ്റീവ് പറയുന്നത്.

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു വയോധികനാണ് കണ്ണടയുടെ ഉടമസ്ഥൻ. സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയിൽ ജോലിക്കാരനായിരുന്ന അയാളുടെ അമ്മാവന് 1910-30 കാലഘട്ടത്തിൽ സമ്മാനമായി ലഭിച്ചതെന്നാണ് പറയുന്നത്.. സൗത്ത് ആഫ്രിക്കയിലെ താമസകാലത്ത് മഹാത്മാ ഗാന്ധി ഉപയോഗിച്ച് കണ്ണടകളിലൊന്നാകാം ഇതെന്നാണ് ലേലക്കമ്പനി ഉടമ പറയുന്നത്.

Newsdesk

Recent Posts

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

9 hours ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

14 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

16 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

18 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

19 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

22 hours ago