ഓക്‌ലഹോമ ∙ ഓക്‌ലഹോമ എപ്പിസ്കോപ്പൽ പള്ളികളിൽ മാസ്ക്ക് നിർബന്ധമാക്കി എപ്പിസ്കോപ്പൽ ഡയോസീസ് കത്തയച്ചു.ഇതുവരെ പള്ളികളിൽ എത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കുന്നത് നിർബന്ധമായിരുന്നില്ല. കൊറോണ വൈറസിന്റെ വ്യാപനം ശക്തമായതിനാലാണ് പട്ടക്കാർ, വിശ്വാസികൾ തുടങ്ങി എല്ലാവരും മാസ്ക്ക് നിർബന്ധമായും ധരിക്കണമെന്ന് കർശന നിർദേശം നൽകിയിരിക്കുന്നതെന്ന് ബിഷപ്പുമാരായ റൈറ്റ് റവ. എഡ്, റൈറ്റ് റവ. പോൾസൺ സി. റീഡ് എന്നിവർ പുറത്തിറക്കിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.നാം സ്വീകരിക്കുന്ന മുൻകരുതലുകൾ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയുവാൻ ഉപകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ബിഷപ്പുമാർ വ്യക്തമാക്കി. അതോടൊപ്പം സംസ്ഥാന സിഡിസി നിർദേശങ്ങൾക്കനുസൃതമായി ആരാധന തുടർന്നും നടത്തുന്നതിന് കഴിയുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു. ഓക്‌ലഹോമ റോമൻ കാത്തലിക്ക് ആർച്ച് ഡയോസിസ് ഓക്‌ലഹോമ സിറ്റിയിലെ ആരാധനാലയങ്ങളിൽ എത്തുന്നവർ ഏതെങ്കിലും രീതിയിൽ മുഖം പൂർണ്ണമായി മറയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തു കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുവെന്നത് മാസ്ക്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് എല്ലാവരെയും നിർബന്ധമാക്കുകയാണ്. സംസ്ഥാന ഗവർണർ കെവിൻ സ്റ്റിറ്റിനും കൊറോണ വൈറസ് പോസിറ്റിവാണെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…