ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 4ന് ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെടുന്നു.
പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അദ്ധ്യക്ഷതയില്‍ വൈകീട്ട് ആറുമണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ പ്രിന്‍സ് സഖറിയ (സി.പി.എ.) ക്രിസ്തുമസ് സന്ദേശം നല്‍കും.
സ്‌പെല്ലിംഗ് ബീ സ്പീച്ച് കോംപറ്റീഷന്‍ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള പ്രത്യേക അവാര്‍ഡുകള്‍ ചടങ്ങില്‍ വെച്ചു വിതരണം ചെയ്യും. അടുത്ത രണ്ടു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും.
വിവിധ കലാപരിപാടികളും, ക്രിസ്തുമസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. അനശ്വര്‍ മാംമ്പിള്ളിയാണ് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതെന്ന് സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു.
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…