കാല്‍കുലേറ്റര്‍ വേണ്ട ഇനി നീലകണ്ഠഭാനു മതി!

0
139

കാല്‍ക്കുലേറ്ററില്‍ കണക്കുകൂട്ടാന്‍ എല്ലാവര്‍ക്കും താല്പര്യമാണ്. കൃത്യതയും വേഗതയുമാണ് കാല്‍ക്കുലേറ്ററിലേക്ക് എല്ലാവരേയും വേഗം അടുപ്പിക്കുന്നത്. എന്നാല്‍ കാല്‍കുലേറ്ററിനെ വെല്ലുന്ന വേഗതയുള്ള ഒരു മനുഷ്യ ഹൈദരാബാദിലുണ്ട്. നീലകണ്ഠ ഭാനു. ലണ്ടനില്‍ വച്ചു നടന്ന അന്താരാഷ്ട്ര മെന്റല്‍ കാല്‍കുലേഷന്‍ ഒളിമ്പ്യാഡില്‍ ഗോള്‍ഡ് മെഡല്‍ നേടിയാണ് ഈ ഇന്ത്യക്കാരന്‍ കാല്‍കുലേറ്ററിനെ തന്റെ ബുദ്ധികൊണ്ട് തോല്പിച്ചത്.

ഭാനുവിന്റെ കൃത്യതയും കൂര്‍മ്മ ബുദ്ധയുമാണ് അദ്ദേഹത്തിന് എം.എസ്.ഒ (മൈന്റ് സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡില്‍) ‘ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യ കാല്‍കുലേര്‍’ പദവി ലഭിച്ചത്. ലണ്ടനില്‍ വച്ച് നടന്ന 57 വയസിന് താഴെയുള്ള നിരവധി പേരോട് മത്സരിച്ചാണ് ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജിലെ മാത്തമാറ്റിക് വിദ്യാര്‍ത്ഥിയായ ഭാനു വിജയിച്ചത്.

ഇതിന് മുന്‍പ് ഏതാണ്ട് അന്‍പതോളം മാത്തമാറ്റിക്കല്‍ റെക്കോര്‍ഡുകള്‍ ഭാനുവിന്റെതായിട്ട് ലിംക ബുക് ഓഫ് റെക്കോഡ്‌സില്‍ ഉണ്ട്. താന്‍ ഇനിയും ഗണിത മേഖലയില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ടാക്കുന്ന നേട്ടങ്ങള്‍ക്കായി പരിശ്രമിക്കുമെന്നും ശകുതന്തളാദേവി, സ്‌കോട്ട് ഫ്‌ളാന്‍സ്ബര്‍ഗ് തുടങ്ങിയ മാത്തമാറ്റിക്കല്‍ പ്രതിഭകളെ കടത്തിവെട്ടാന്‍ തനിക്കായതില്‍ അഭിമാനമുണ്ടെന്നും ഭാനു വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here