ഓസ്റ്റിന്‍ (ഷിക്കാഗോ): മൂന്നു വയസുള്ള പെണ്‍കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ടെറന്‍സ് സ്‌പേയ്‌സിന് ഷിക്കാഗോ കോടതി ഒരു ബില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. രാത്രിയോടെ ടെറന്‍സ് സ്‌പേയ്‌സ് കുട്ടിയുടെ അമ്മയെ വിളിച്ച് കുട്ടിക്ക് എന്തോ സംഭവിച്ചുവെന്നും ഏഴുന്നേല്‍ക്കുന്നില്ലെന്നും അറിയിച്ചു. വീട്ടിലെത്തിയ അമ്മ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കുഞ്ഞു മരിച്ചിരുന്നു. ശരീരമാസകലം മുറിവേറ്റ പാടുകള്‍ കണ്ടിരുന്നു. പിന്നീട് നടന്ന പരിശോധനയില്‍ കുട്ടിയുടെ ആന്തരീക അവയവങ്ങള്‍ക്കു കാര്യമായ ക്ഷതമേറ്റിരുന്നതായും കണ്ടെത്തി. കുട്ടിയെ ടെറന്‍സിനെ ഏല്‍പിച്ചാണ് അമ്മ പുറത്തു പോയിരുന്നത്.
വെള്ളിയാഴ്ച സംഭവത്തിനുശേഷം ടെറന്‍സ് വീട്ടില്‍ നിന്നും പുറത്തു പോയി. പൊലീസ് വീട്ടില്‍ വരുമ്പോള്‍ താന്‍ ഇവിടെ ഉണ്ടാകില്ല എന്ന് പറഞ്ഞാണ് ടെറന്‍സ് സ്ഥലം വിട്ടത്. ആറുമാസമായി ടെറന്‍സ് കുട്ടിയുടെ അമ്മയുമായി പ്രണയത്തിലായിരുന്നു. സെപ്റ്റംബര്‍ 12ന് ടെറന്‍സിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…