Uncategorized

പോർട്ലീഷിന്റെ മണ്ണിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യൻ മഹാമേള

ഇന്ത്യൻ കൾചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) ആദ്യമായി സംഘടിപ്പിക്കുന്ന utsav 24 എന്നു പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികളുടെ തുടക്കം, കായിക മത്സരങ്ങൾക്കു flag off ചെയ്തുകൊണ്ട് Portlaoise Garda Officer നിർവഹിക്കുന്നതായിരിക്കും.

ജൂലൈ 27നു Rathleague GAA ഗ്രൗണ്ട് വേദിയാകുന്ന ഈ മേളയുടെ ഔപചാരികമായ ഉത്ഘാടനം രാവിലെ 11 മണിക്ക് ദീപം തെളിയിച്ചുകൊണ്ട് രാഷ്ട്രിയ സാംസ്‌കാരിക നായകന്മാർ നിർവഹിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന ഈ കലാകായിക മേളയിൽ വിവിധ പ്രദേശങ്ങളെ പ്രിതി നിധീകരിച്ചെത്തുന്ന താരങ്ങൾ വടംവലി, തിരുവാതിര, ചെണ്ടമേളം തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരിക്കുന്നു.

ഭക്ഷണപ്രേമികൾക്ക് രുചിവൈവിദ്യങ്ങളുടെ രസകൂട്ടുകളൊരുക്കി ഇന്ത്യൻ, ആഫ്രിക്കൻ, ഐറിഷ് വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്ന വിനോദോപാദികൾ, കൗ‌തുകകാഴ്ചകൾ എന്നിവയും പ്രേത്യേകം സജ്ജമാക്കിയിരിക്കുന്നു.

 വിശാലമായ വേദിയിൽ വിവിധ രാജ്യങ്ങളെ പ്രീതിനിധീകരിച്ചെത്തുന്ന നർത്തകരും ഗായകരും തങ്ങളുടെ കലാ മികവുകൾ തെളിയിക്കുന്നത് കൂടാതെ Rhythm Nenagh അവതരിപ്പിക്കുന്ന ഗാനമേളയും, Kumbalam Northന്റെ സംഗീത വിരുന്നും Darshanന്റെ ചടുല താളത്തിലുള്ള DJ സംഗീതവും  ഈ ആഘോഷവേളയെ വേറുറ്റതാക്കുന്നു. സംഗീതത്തോടൊപ്പം ദ്രശ്യവിരുന്നൊരുക്കി പ്രതിഭാധനരായ നർത്തകരെ അണിനിരത്തി Mudra ആർട്സും കുച്ചിപ്പുടിയുമായി ക്ലാസിക്കൽ നൃത്തരംഗത്തെ അതുല്യ പ്രതിഭയായ സപ്ത രാമൻ നമ്പൂതിരിയുടെ സപ്തസ്വര  നൃത്തസംഘവും വേദിയിലെത്തുന്നു.

ജൂലൈ 27നു ആഘോഷങ്ങൾക്കൊപ്പം നറുക്കെടുപ്പ് വിജയികൾക്കു I phone 15 Pro, Samsung mobile, Tablet, Smartwatch എന്നിവ യഥാക്രമം സമ്മാനമായി ലഭിക്കുന്നതായിരിക്കും. Utsav 24ന്റെ മുഖ്യ പങ്കാളികളായെത്തുന്നതു, പോർട്ട്‌ലീഷിൽ സ്ഥിരതാമസക്കാരായെത്തുന്ന ഇന്ത്യക്കാർക്ക് വീടെന്ന സ്വപ്നത്തിനു സഹായവുമായെത്തുന്ന Sand Wood /Hume Aictioneers എന്നീ നിർമ്മാതാക്കളും മറ്റു പ്രധാന സ്പോൺസേഴ്സ് മലയാള കൂട്ടായ്മകൾക്കും ആഘോഷങ്ങൾക്കും എല്ലായിപ്പോഴും സഹായ ഹസ്തവുമായി മുൻപോട്ടു വരുന്ന Bluechip Tiles കൂടാതെ Cover in a Click, Toyota Tallaght എന്നീ സംരംഭകരുമാണ്.

ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഈ മേളയിൽ മിതമായ നിരക്കിൽ വാഹനങ്ങൾക്കു പാർക്ക്‌ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങളും തയ്യാറാക്കിയിരിക്കുന്നു.

പ്രവേശനം തികച്ചും സൗജന്യമായ ഈ മേളയുടെ ആരംഭംമുതൽ ഇന്നേവരെ പ്രദേശവാസികളുടെ നിർലോഭമായ പിൻതുണയും പ്രോത്സാഹനവും ആർജ്ജിച്ചെടുക്കുവാൻ സംഘാടകർക്കു സാധിച്ചിട്ടുണ്ട് എന്നുള്ളതു പ്രേത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്.

കാലാകാലങ്ങളായി Electric Picnic, National Ploughing Competition എന്നിവ നടത്തി പെരുമയാർജിച്ച പോർട്ലീഷിനു വരുംകാലങ്ങളിൽ മേനിപറയാൻ ആഘോഷങ്ങളുടെ പട്ടികയിൽ Utsav Midland Indian Festival ഉം ഇടംപിടിക്കുന്നുവെന്നുള്ളത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹമായ ഒരു നേട്ടം തന്നെയാണ്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഐറിഷ് ലൈഫ് ഹെൽത്ത് പ്രീമിയം നിരക്കുകൾ 5% വർദ്ധിപ്പിക്കും

ഐറിഷ് ലൈഫ് ഹെൽത്ത് ജനുവരി മുതൽ പ്രീമിയം നിരക്കുകൾ ശരാശരി 5% വർദ്ധിപ്പിക്കും. ഇത് അടുത്ത വർഷം പല കുടുംബങ്ങളുടെയും…

50 mins ago

സ്റ്റീഫൻ ദേവസി ‘ആട്ടം’ കലാസമിതി സംഗീത പരിപാടി ഡിസംബർ 5ന്.

പിയാനോയിൽ കൈവിരലുകൾ കൊണ്ട് സംഗീതത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും, ചെണ്ടയുടെ താളമേളത്തിൽ…

2 hours ago

വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് ഉദ്ഘാടനം പ്രൗഢഗംഭീരമായി

ബെൽഫാസ്റ്റ് :വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ചെയർമാൻ അനിൽ പോളിന്റെ അധ്യക്ഷതയിൽ, യൂറോപ്പ് റീജിയൻ…

2 hours ago

Red Luas ലൈൻ നാളെ പൂർണ്ണമായും തുറക്കും

മൂന്ന് മാസം മുമ്പ് ഉണ്ടായ തീപിടുത്തത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച ജോർജ്ജ് ഡോക്ക് പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം റെഡ്…

23 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി യുവതി

ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍…

1 day ago

വീട്ടുടമസ്ഥർ നൽകുന്ന ടെർമിനേഷൻ നോട്ടീസുകളിൽ 35% വർദ്ധനവ്

2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർഷത്തിലെ മൂന്നാം പാദത്തിൽ വാടകക്കാർക്ക് വീട്ടുടമസ്ഥർ നൽകുന്ന ടെർമിനേഷൻ നോട്ടീസുകളിൽ 35% വർദ്ധനവ്…

1 day ago