കൊച്ചി: മീടു ആരോപണത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ. തനിക്കെതിരെ മീ ടു ആരോപണ൦ ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ കുറ്റകൃത്യമാണെന്നും അതു വച്ച് തമാശ കളിക്കരുതെന്നും പറഞ്ഞാണ് വിനായകൻ പൊട്ടിത്തെറിച്ചത്. പന്ത്രണ്ട് എന്ന പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നടത്തി വാർത്ത സമ്മേളനത്തിലാണ് വിനായകൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്.
നേരത്തെ ഒരുത്തീ എന്ന ചിത്രത്തിൻ്റെ വാർത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്നത്തിലും വിനായകനും മാധ്യമപ്രവർത്തകരുമായി ഇന്ന് സംസാരമുണ്ടായി. അന്ന് താൻ മോശം പരാമർശം നടത്തിയ മാധ്യമപ്രവർത്തക ഇപ്പോൾ സ്ഥലത്തുണ്ടോ എന്ന് ആരാഞ്ഞ വിനായകൻ അന്നു പറഞ്ഞ കാര്യത്തിൽ ചിലത് വിശദീകരിക്കാനുണ്ടെന്ന് പറഞ്ഞു. തുടർന്ന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, പെൺകുട്ടിക്ക് വിഷമം തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും വിഷമമില്ലെങ്കിൽ മാപ്പ് പിൻവലിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.
ഒരുത്തീ സിനിമയുടെ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ നടത്തിയ പരാമർശത്തിൽ നടൻ വിനായകൻ നേരത്തെ ക്ഷമ ചോദിച്ചിരുന്നു . നടന്‍റെ പരാമർശങ്ങൾക്ക് എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ക്ഷമ പറച്ചിൽ. അതേ സമയം മീടുവിനെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ വിനായകൻ തയ്യാറായിരുന്നില്ല.
തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…
വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…
ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…
വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…
വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…
ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…