കലിഫോർണിയ ∙ പള്ളികൾ അനിശ്ചിതമായി അടച്ചിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനം എന്തു തന്നെയാണെങ്കിലും മേയ് 31 മുതൽ കലിഫോർണിയായിലെ ചർച്ചുകൾ ആരാധനയ്ക്കായി തുറക്കുമെന്നും അഞ്ഞൂറോളം പാസ്റ്റർമാർ യോഗം ചേർന്നു തീരുമാനിച്ചു.
ഇനിയും ഗവർണറുടെ അനുമതി ആവശ്യപ്പെടേണ്ടതില്ലെന്നും, ഗവർണർ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പാസ്റ്റർമാർ ആരോപിച്ചു. മാത്രമല്ല ഗവർണർ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ഇവർ പറഞ്ഞു.
നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുതന്നെ ചർച്ചുകൾ ഏപ്രകാരം തുറന്നു പ്രവർത്തിക്കണമെന്ന് വിശദീകരിക്കുന്ന കത്ത് ഗവർണർക്ക് നൽകുമെന്ന് റിലീജിയസ് ഫ്രീഡം അറ്റോർണി ബോബ് ടയ്‍ലർ അറിയിച്ചു. ഗവർണറുടെ തീരുമാനം ഭേദഗതി ചെയ്യുന്നതിനുള്ള ആവശ്യം മുന്നോട്ടു വയ്ക്കുമെന്നും, എന്നാൽ ഗവർണർ ഇതിനോടു എപ്രകാരം പ്രതികരിക്കുമെന്ന് കാത്തിരിക്കാനാവില്ലെന്നും അറ്റോർണി പാസ്റ്റർമാരെ പ്രതിനിധീകരിച്ചു അഭിപ്രായപ്പെട്ടു.
പൊതുജനാരോഗ്യം കണക്കിലെടുത്ത് ചർച്ചുകൾ തുറക്കുന്നതു തല്ക്കാലത്തേക്ക് തടഞ്ഞുകൊണ്ടു സാക്രമെന്റൊ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിനെയും പാസ്റ്റർമാർ ചോദ്യം ചെയ്തു. മേയ് 31 മുതൽ ചർച്ചുകളിൽ കൊള്ളാവുന്നവരുടെ സംഖ്യയിൽ 25–30 ശതമാനം ആളുകളെ പങ്കെടുപ്പിച്ചു ആരാധനകൾ പുനരാരംഭിക്കുമെന്ന് അറ്റോർണി വ്യക്തമാക്കി.
സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…