മെയ് 19-നു അന്തരിച്ച ആഗോള പ്രശസ്തനായ സുവിശേഷകന്‍ രവി സഖറിയാസിന്റെ വെര്‍ച്വല്‍ മെമ്മോറിയല്‍ സര്‍വീസ് മെയ് 29-നു വെള്ളിയാഴ്ച ഈസ്റ്റേണ്‍ സമയം രാവിലെ 11 മണിക്ക് ലൈവ് സ്ട്രീമില്‍ ഉണ്ടായിരിക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. RZIM.org/RavcMemorial
1984-ല്‍ സ്ഥാപിച്ച രവി സഖറിയാസ് ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ സ്ഥാപകന്‍ എഴുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സുവിശേഷ പ്രഭാഷണ്ങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്കൂടിയായിരുന്നു അദ്ദേഹം. മുന്‍ ഫുട്‌ബോള്‍ താരം ടിം ടിമ്പോ, ലൂയീസ് ഗി ഗ്ലിയോ, ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കള്‍ സീനിയര്‍ പാസ്റ്റര്‍ ജിം സിംബാല തുടങ്ങിയ നിരവധി പ്രമുഖര്‍ മെമ്മോറിയല്‍ സര്‍വീസില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെയ്ക്കും.
ഇന്ത്യയില്‍ ജനിച്ച് കൗമാര പ്രായത്തില്‍ ബൈബിള്‍ വായനയിലൂടെ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് രവി. ചെറു പ്രായത്തില്‍ നടത്തിയ വിഫലമായ ആത്മഹത്യ ശ്രമത്തിനിടെ ആശുപത്രിയില്‍ കഴിയവെ ആണ് രവി ആദ്യമായി ബൈബിള്‍ വായിക്കാനാരംഭിച്ചത്. ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായിട്ടായിരുന്നു രവി അറിയപ്പെട്ടിരുന്നത്.
ആദരസൂചകമായ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുന്നതിനു പകരം RZIM-ന്റെ പേരില്‍ സംഭാവനകള്‍ നല്‍കണമെന്നു കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. Ronayne's ഫ്യൂണറൽ ഹോമിൽ (75 Lower Patrick…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…