ലൂസിയാന :- മെഡിക്കൽ സ്കൂളിൽ നിന്നും അമ്മയും മകളും ഒരേ സമയം ഗ്രാജുവേറ്റ് ചെയ്യുകയും ഇരുവർക്കും ഒരേ ആശുപത്രിയിൽ ഡോക്ടർമാരായി നിയമനം ലഭിക്കുകയും ചെയ്ത അപൂർവ ബഹുമതിക്ക് അർഹരായിരിക്കുന്നത് ഡോ.സിൻന്ധ്യ കുട്ജിയും മകൾ ഡോ. ജാസ്മിൻ കുട്ജിയുമാണ്. ഇരുവരും ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജൂലായ് ഒന്നു മുതൽ ജോലിയിൽ പ്രവേശിക്കും.ജനങ്ങളെ സേവിക്കാൻ ലഭിച്ച അവസരത്തിൽ തങ്ങൾ തികച്ചും സംതൃപ്തരാണെന്ന് ഇരുവരും സന്തോഷം പങ്കുവച്ച് പറഞ്ഞു.. ഡോ. സിൻഡ്യ റയിൻ യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻറ്ഹെൽത്ത് സയൻസിൽ നിന്നും ഡോ. ജാസ്മിൻ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിൽ നിന്നുമാണ് ബിരുദം നേടിയത്.ഡോ. സിന്ധ്യ ഫാമിലി മെഡിസിനിലും മകൾ ജാസ്മിൻ ജനറൽ സർജറിയിലുമാണ് പ്രാക്ടീസ് ചെയ്യുക.സിൻഡ്യയ്ക്ക് രണ്ടു വയസുള്ളപ്പോഴായിരുന്നു ഘാനയിൽ നിന്നും അമേരിക്കയിലെത്തുന്നത്. ഡോക്ടറാകണമെന്ന വലിയ താൽപ്പര്യമായിരുന്നു സിൻഡ്യയ്ക്കുണ്ടായിരുന്നത്.എന്നൽ 23-ാം വയസിൽ സിൻഡ്യ ജാസ്മിനെ ഗർഭം ധരിച്ചു.പ്രസവാനന്തരം പത്തു വർഷത്തോളം അവർ നഴ്സായി ജോലി ചെയ്തു.തുടർന്നാണ് തന്റെ ആഗ്രഹ സാഫല്യത്തിനായി മെഡിക്കൽ സ്കൂളിൽ ചേർന്നത്.ഇതേ സമയം മകളും മെഡിക്കൽ സ്കൂളിൽ ചേർന്നിരുന്നു. ഇരുവരും സ്കൈപ്പിലൂടെയാണ് പഠനം നടത്തിയിരുന്നത്.കൊറോണ വൈറസ് പിടിമുറുക്കുന്നതിനിടയിൽ രോഗികളെ ശുശ്രൂഷിക്കുക എന്ന മഹത്തായ ദൗത്യം ഏറ്റെടുക്കുവാൻ ഇരുവരും തയാറായിരിക്കുകയാണ്.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…