India

ഇന്ത്യൻ ബാഗേജ് നിയമങ്ങളിൽ മാറ്റം: 40 ഗ്രാമിൽ താഴെയുള്ള സ്വർണാഭരണത്തിന് ഡ്യൂട്ടിയില്ല

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള ബാഗേജ് ചട്ടങ്ങളിൽ സർക്കാർ മാറ്റങ്ങൾ വരുത്തി. രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് കസ്റ്റംസ് തീരുവ നൽകാതെ കൊണ്ടുവരാൻ കഴിയുന്ന സാധനങ്ങളുടെ പരിധി വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ളവയുടെ പരിധിയിലാണ് പ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും ഇനി 75,000 രൂപ വരെയുള്ള സാധനങ്ങൾ കസ്റ്റംസ് തീരുവ നൽകാതെ കൊണ്ടുവരാം.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഇത് മുമ്പുണ്ടായിരുന്ന 50,000 രൂപ എന്ന പരിധിയിൽ നിന്നുള്ള വർദ്ധനവാണ്. വിദേശ വിനോദസഞ്ചാരികൾക്ക് 25,000 രൂപ വരെയുള്ള സാധനങ്ങൾ കസ്റ്റംസ് തീരുവ കൂടാതെ കൊണ്ടുവരാൻ സാധിക്കും. ഇത് മുമ്പ് 15,000 രൂപയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വനിതായാത്രക്കാർക്ക് 40 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ കസ്റ്റംസ് തീരുവ കൂടാതെ കൊണ്ടുവരാൻ അനുവാദമുണ്ട്. മറ്റ് യാത്രക്കാർക്ക് 20 ഗ്രാം വരെ സ്വർണ്ണാഭരണങ്ങൾ വ്യക്തിഗത ബാഗേജിന്റെ ഭാഗമായി കൊണ്ടുവരാം. സ്വർണമാണോ, വെള്ളിയാണോ എന്നത് പ്രത്യേകമായി നിയമത്തിൽ പരാമർശിച്ചിട്ടില്ല. അതിനാൽ 40 ഗ്രാം ആഭരണം വരെ ഡ്യൂട്ടി ഇതര ഇളവ് ലഭിക്കുന്നുണ്ട്.

ഇതിനായി യാത്രക്കാർ ഇന്ത്യൻ കസ്റ്റം ഡിക്ലറേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. എന്തൊക്കെ ആഭരണങ്ങളാണ് കൊണ്ടുവരുന്നധ് എന്നതുൾപെടയുള്ള വിവരങ്ങൾ ഇവിടെ നൽകേണ്ടതായുണ്ട്.വ്യക്തിയുടെ ദൈന്യം ദിന ഉപയോഗത്തിന് ആവശ്യമായതിൽ കൂടുതലോ അല്ലെങ്കിൽ നിയമത്തിൽ നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതലോ ആയ ആഭരണങ്ങൾ കൈവശം വാക്കുണ്ടോ എന്നത് പ്രത്യേകമായി പരാമർശിക്കേണ്ടതുണ്ട്. ആഭരണങ്ങളുടെ ഭാരം നിശ്ചിത ഡ്യൂട്ടി ഫ്രീ പരിധിക്ക് മുകളിലാണ് എങ്കിൽ വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന ആഭരണത്തിന്റെ വെയിറ്റ്, അല്ലാത്തതിന്റെ വെയിറ്റ് മുതലായവ പ്രത്യേകമായി നൽകണം.

ലാപ്ടോപ്പ്, സിഗരറ്റ്, സിഗർ, ആൽക്കഹോൾ ലിക്വർ പോലുള്ള മറ്റു സാധനങ്ങൾ കൊണ്ടുവരുന്നതിനും പരിധി പരിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരത്വമുള്ള ടൂറിസ്റ്റോ, വാലിഡ് വിസയുള്ള ഇന്ത്യക്കാരനായ വിദേശത്ത് താമസിക്കുന്നവർക്കോ 75000 രൂപ വരെയുള്ള സാധനങ്ങൾക്ക് ഡ്യൂട്ടി ഫ്രീ ആനുകൂല്യം ലഭിക്കുന്നു. വിദേശ പൗരത്വമുള്ള ടൂറിസ്റ്റുകൾക്ക് 25000 രൂപ വരെയുള്ള സാധനങ്ങൾക്ക് ഡ്യൂട്ടി ഫ്രീ ഇളവ് ലഭിക്കുന്നുണ്ട്. കൂടാതെ 100 സിഗരറ്റ് സ്റ്റിക്ക്, അല്ലെങ്കിൽ 25 സിഗർ, 125 ഗ്രാം ടുബാക്കോ എന്നിവയ്ക്ക് നികുതിയിളവ് ലഭിക്കും.

ഇന്ത്യൻ ബഡ്‌ജറ്റ് 2026 പ്രസംഗത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ തീരുവ കുറയ്ക്കാനും നിർദ്ദേശിച്ചു.നിലവിൽ 20 ശതമാനമായിരുന്ന തീരുവ 10 ശതമാനമായി കുറയ്ക്കാനാണ് നിർദ്ദേശം.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

6 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

6 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

9 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

10 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago