ഹൂസ്റ്റൺ:- ടെക്സസ് ഹൂസ്റ്റൺ ഫോർട്ട് ബന്റ് കൗണ്ടി 505 ഡിസ്ട്രിക്റ്റ് ഫാമിലി കോടതി ജഡ്ജി സ്ഥാനത്തേക്ക് അറ്റോർണി സുരേന്ദ്രൻ പട്ടേൽ മൽസരിക്കുന്നു.ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജൂലായ് 14-ന് നടക്കുന്ന റൺ ഓഫ് മൽസരത്തിൽ അറ്റോർണി കലി മോർഗനെയാണ് നേരിടുക. റൺ ഓഫിൽ വിജയിക്കുകയാണെങ്കിൽ നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡേവിഡ് പെർവീനായിരിരിക്കും സുരേന്ദ്രന്റെ മുഖ്യ എതിരാളി. ഏവർക്കും തുല്യനീതി എന്നതാണ് സുരേന്ദ്രൻ ഉയർത്തിപ്പിടിക്കുന്ന മുഖ്യ അജണ്ട.കേരളത്തിൽ ജനിച്ച സുരേന്ദ്രൻ 1996 മുതൽ ടിയർ ലോയറായി ഇന്ത്യയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. സിവിൽ, ക്രിമിനൽ, ലേബർ, ഇൻഡസ്ട്രിയൽ ലോ എന്നീ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിയാണ് സുരേന്ദ്രൻ.2007 ൽ ഭാര്യയുമൊത്താണ് സുരേന്ദ്രൻ അമേരിക്കയിലെത്തുന്നത്. രജിസ്റ്റർഡ് നഴ്സായ ഭാര്യക്ക് മെഡിക്കൽ സെന്ററിൽ ജോലി ലഭിച്ചു. അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ആകൃഷ്ടനായ സുരേന്ദ്രൻ 2009-ൽ ബാർ എക്സാം പാസായി. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്ററൺ ലൊ സെൻററിൽ നിന്നും എൽ എൽ എം ബിരുദം കരസ്ഥമാക്കി. അമേരിക്കയിൽ കുടിയേറി ഇന്ത്യൻ അമേരിക്കനായി കഴിയുന്നതിൽ സുരേന്ദ്രൻ അഭിമാനിക്കുന്നു.ജൂൺ 19 ന് ആരംഭിക്കുന്ന ഏർലി വോട്ടിംഗിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സുരേന്ദ്രൻ അപേക്ഷിച്ചു.WEB : SURENDRAN 4 Judge.com
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…