Categories: AmericaIndia

ഇന്ത്യന്‍ ദമ്പതികള്‍ ന്യൂജഴ്‌സി അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ – പി.പി. ചെറിയാന്‍

ന്യൂജഴ്‌സി : ന്യൂജഴ്‌സി ഇന്ത്യന്‍ റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35) മന്‍മോഹന്‍ മല്‍ (37) എന്നിവരെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂജഴ്‌സി പൊലീസ് അറിയിച്ചു. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നു പൊലീസ് പറഞ്ഞു.

ന്യുക്കഡ റസ്റ്ററന്റ് ഉടമകളായ ഇരുവരുടേയും മൃതദേഹങ്ങള്‍ ഏപ്രില്‍ 26 ഞായറാഴ്ച രാവിലെയാണ് പൊലീസ് കണ്ടെത്തിയത്. കൊല നടത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പാചക കലയില്‍ വിദഗ്ധയായ ഗരിമയാണ് റസ്റ്ററന്റിലെ ചുമതലകള്‍ വഹിച്ചിരുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയതിനു ശേഷമാണ് മന്‍മോഹന്‍ അമേരിക്കയിലെത്തുന്നത്. വെടിയേറ്റു മരിച്ച നിലയില്‍ ഭാര്യ ഗരിമോയുടെ മൃതദേഹം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലും ഭര്‍ത്താവ് മന്‍മോഹന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയിലുമാണ് കണ്ടെത്തിയത്.

സന്തോഷകരമായ ജീവിതമാണ് ജഴ്‌സി സിറ്റിയിലെ ഹൈ – റയ്‌സ് (HIGH RISE) അപ്പാര്‍ട്ട്‌മെന്റില്‍ ഇവര്‍ നയിച്ചിരുന്നതെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ 201 915 1345 എന്ന നമ്പറില്‍ അറിയിക്കണമെന്നു ഹഡ്‌സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.

Cherian P.P.

Recent Posts

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

11 hours ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

14 hours ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

15 hours ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

21 hours ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

1 day ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

1 day ago