സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി ഡബ്ലിനും, ഡബ്ലിനു സമീപമുള്ള പ്രദേശങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. പീസ് കമ്മീഷണർ സ്ഥാനം പ്രതിഫലം ഇല്ലാതെ ചെയ്യുന്ന ഒരു സേവനമാണ് (Honorary Service). അയർലണ്ടിലെ വിവിധ സേവനങ്ങൾക്ക് ആവശ്യമായ രേഖകൾ സാക്ഷ്യപ്പെടുത്തുക, സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക, ഓർഡറുകൾ ഒപ്പിടുക തുടങ്ങിയവായാണ് പീസ് കമ്മീഷനറുടെ പ്രധാന ചുമതലകൾ. അവശ്യ ഘട്ടങ്ങളിൽ സമൻസും, വാറന്റും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷനറുടെ ചുമതലകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ CSSD വിഭാഗത്തിൽ നിന്നു വിരമിച്ച രാജൻ ദേവസ്യ ‘മലയാളം’ എന്ന സാംസ്‌കാരിക സംഘടനയുടെ സെക്രട്ടറി ആയി നിലവിൽ പ്രവർത്തിക്കുന്നു.email: rajanvayalumkal@yahoo.ieMobile: 0870573885
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…