ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്ഘാടനം നവംബർ 14ന് ഡബ്ലിനിൽ മികവ് കൊണ്ട് ലോക മലയാളികളെ ഒരു കുടക്കീഴിൽ അണി നിരത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസ സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ തുടക്കമിടുന്ന സംഗീത, ആസ്വാദക വേദിയായ മെഹ്ഫിൽ ഇന്റർനാഷണലിനു ഡബ്ലിനിൽ നവംബർ14 നു ഔദ്യോദിക തുടക്കം കുറിക്കുന്നു.സംഗീതം മനുഷ്യ ജീവിതത്തിൽ പുലർത്തുന്ന അഭേദ്യമായ ബന്ധത്തിൽ നിന്നുരുത്തിരിഞ്ഞ ഈ ആശയം ലോകത്തിലെ ഓരോ കോണിലും കുടിയേറിയ മലയാളികളുടേയും മലയാള നാട്ടിൽ ജീവിക്കുന്ന ഓരോ മലയാളിയുടെയും സംഗീത വാസനയേയും ആസ്വാദനത്തേയും ഒത്തൊരുമയുടെ ഒരു പുതിയ സദസ്സിലൂടെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വേൾഡ് മലയി ഫെഡറേഷൻ ഈ സംരംഭം ലോക മലയാളി സമൂഹത്തിനു സമർപ്പിക്കുന്നത്. സംഗീതം ജീവിതത്തിൽ കൊണ്ടുനടക്കുന്ന ഓരോ സംഗീതജ്ഞനും ഓരോ ആസ്വാദകനും ഭാഗമാകാൻ കഴിയുന്ന ഈ കൂട്ടായ്മയിലേക്ക് ഇതിനകം തന്നെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളികൾ ഭാഗമായി കഴിഞ്ഞു. ഉപജീവിത മാർഗ്ഗങ്ങൾക്കായും ഓഗ്യോഗിക വളർച്ചയ്ക്കായും പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാനായും കേരളം വിട്ട ഓരോ മലയാളിയും കൂട്ടായ്മകളെ ഒരു സാന്ത്വന തണലായി എന്നും ആശ്രയിച്ചിരുന്നു.
ആ കൂട്ടായ്മകളിൽ സംഗീതം ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു ഘടകമാണ് എന്ന് തന്നെ പറയാം. ലോകത്തിന്റെ ഓരോ കോണിലിരുന്നും പാടുവാനും ഓരോ കോണിലിരുന്നും ആസ്വദിക്കാനും കഴിയുന്ന ഒരു ചെറിയ കൂട്ടായ്മ. നിബന്ധനകൾ ഒട്ടും തന്നെയില്ലാതെ ഒരു മൂളിപ്പാട്ട് പാടുന്നവനും ലോകമറിഞ്ഞ സംഗീതജ്ഞർക്കും ഉപകരണ സംഗീതം ജീവിതത്തിന്റെ ഭാഗമാക്കിയവർക്കും സർവോപരി സംഗീതാസ്വാദകർക്കും എല്ലാം സമത്വത്തോടെ പങ്കെടുക്കുവാൻ കഴിയുന്ന ഒരു കൂട്ടായ്മ അതാണ് മെഹ്ഫിൽ. അയർലണ്ട് wmf ഫാമിലി മീറ്റിങ്ങിനോടനുബന്ധിച്ചു നവംബർ 14ന് നടക്കുന്ന ഉദ്ഘാടനത്തിൽ സംഘടയുടെ തുടക്കക്കാരൻ പ്രിൻസ് പള്ളിക്കുന്നേലും (AUSTRIA) നിലവിലെ ആഗോള അധ്യക്ഷ ശ്രീമതി ആനി ലിബുവും(USA) യൂറോപ്പ് റീജണൽ പ്രസിഡന്റ് ഷൈജു തോമസും (IRELAND) ആഗോള ഉപാധ്യക്ഷ ശ്രീമതി റോസ് ലെറ്റ്ഫിലിപ്പും (IRELAND) മറ്റു യൂറോപ്യൻ പ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും. ഡബ്ലിനിൽ വട്ടത്തിലിരുന്ന് മലയാള നാടിൻറെ സുഗന്ധം പേറുന്ന ഗാനങ്ങളോട് കൂടി ഉത്ഘാടനം നിർവഹിക്കപ്പെടുന്ന സദസ്സിൽ അയർലണ്ടിലെ പ്രമുഖ കലാകാരന്മാരും ആസ്വാദകരും ഒന്നിക്കുന്നാതായിരിക്കും.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…
400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…
ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8…
ഹ്യൂസ്റ്റൺ: ടെക്സസ് സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 5,000-ത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ (ഹാൻഡിക്യാപ് പ്ലക്കാർഡുകൾ) മോഷണം പോയതായി…
ടെക്സസ്: വീടിന്റെ പ്ലംബിങ്ങിലുണ്ടായ ഗുരുതരമായ തരാറുമൂലം വർഷങ്ങളോളം മലിനവാതകം ശ്വസിക്കേണ്ടി വന്ന യുഎസിലെ ടെക്സസിലുള്ള ഫോർട്ട് വർത്ത് കുടുംബത്തിന് 2.16…
അയർലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനമായി ഡബ്ലിനിലെ പ്രവാസി എഴുത്തുകാരൻ ഡോണി കടമനിട്ട. സിനിമാലോകത്തേക്കുള്ള ശ്രദ്ധേയ ചുവടുവെപ്പിന് NIC-യുടെ അംഗീകാരം. ഡബ്ലിനിൽ…