വാഷിങ്ടന്‍ ഡിസി : ഇറാനെതിരെ ആക്രമണം നടത്തുന്നതിനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തി യുഎസ് സെനറ്റ് പ്രമേയം പാസാക്കി. ഇറാനെതിരെ യുദ്ധം വേണ്ട എന്നാണ് പ്രമേയത്തില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടിയിലെ എട്ടംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചത് നേതൃത്വത്തെ ഞെട്ടിച്ചു.
പ്രമേയത്തിന് അനുകൂലമായി 55 വോട്ടു ലഭിച്ചപ്പോള്‍, 45 അംഗങ്ങളാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ചു മെക്കോണലിന്റെ എതിര്‍പ്പ് മറികടന്നാണ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തത്. ഇറാനിയന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടതു കോണ്‍ഗ്രസുമായി ആലോചിക്കാതെയാണെന്നു നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
വെര്‍ജിനിയ ഡമോക്രാറ്റിക് സെനറ്റര്‍ ടിം കെയ്‌നാണ് പ്രമേയം അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സൂസന്‍ കോളിന്‍സ് (മെയിന്‍), റാന്റ് പോള്‍ (കെന്റുക്കി), മൈക്ക്‌ലി (യുട്ട) എന്നിവര്‍ പ്രമേയത്തിന്റെ സഹഅവതാരകരായിരുന്നു. ഇനി ഇറാനുമായി യുദ്ധം ആവശ്യമെങ്കില്‍ കോണ്‍ഗ്രസുമായി ആലോചിക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…