ന്യുയോര്‍ക്ക് : ഏപ്രില്‍ 3 വെള്ളി മുതല്‍ ന്യുയോര്‍ക്കില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് മൂന്നു നേരവും സൗജന്യമായി ആഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ന്യുയോര്‍ക്ക് മേയര്‍ ഡി ബ്ലാസിയോ ഏപ്രില്‍ 2ന് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണം ന്യുയോര്‍ക്കിലെ 435 കേന്ദ്രങ്ങളിലാണ് വിതരണം ചെയ്യുക.
ഇതിനു മുന്‍പു വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമായിരുന്നു സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നത്. രാവിലെ 7.30 നും 11.30 നും, 1.30 നുമാണ് വിതരണം. കൊറോണ വൈറസ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഭവനരഹിതര്‍ക്കും മുതിര്‍ന്നവര്‍ക്കും സിറ്റിയുടെ തീരുമാനം ആശ്വാസം പകരും. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ശരിക്കും സംഹാര താണ്ഡവമാടുന്ന ന്യൂയോര്‍ക്കില്‍ ജനജീവിതം ശരിക്കും സ്തംഭിച്ച നിലയിലാണ്.
തൊഴില്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, റസ്റ്റോറന്റുകള്‍, സിനിമാശാലകള്‍, പാര്‍ക്കുകള്‍, ലൈബ്രററികള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. അത്യാവശ്യത്തിനൊഴികെ വാഹനങ്ങളോ, ജനങ്ങളോ പുറത്തിറങ്ങുന്നില്ല. നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.സിറ്റിയുടെ സൗജന്യ ഭക്ഷണ വിതരണം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഭക്ഷണം ആവശ്യമുള്ളവര്‍ –877 –877– FOOD എന്ന് TEXT ചെയ്യാവുന്നതാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…