Gulf

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയും ചാരമേഘങ്ങളും ഇന്ത്യ, യെമന്‍, ഒമാന്‍, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നീങ്ങിയതോടെ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. സ്‌ഫോടനത്തിൽ നിന്നുള്ള ചാരനിറത്തിലുള്ള മേഘങ്ങൾ വിമാന സർവീസുകളെ ബാധിക്കുന്നുവെന്നും ഇത്തരം പ്രദേശങ്ങളിലെ സര്‍വീസുകള്‍ ഒഴിവാക്കണമെന്നും വിമാനക്കമ്പനികൾക്ക് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. ടുലൗസ് വോൾക്കാനിക് ആഷ് അഡ്വൈസറി സെന്ററും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഇതിനകം തന്നെ വോൾക്കാനിക് ആഷ് അഡ്വൈസറിയും ASHTAM ഉം പുറപ്പെടുവിച്ചിട്ടുണ്ടെന്നും എല്ലാ ബാധിത പ്രദേശങ്ങളും ഉയരങ്ങളും ഒഴിവാക്കാൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും DGCA അറിയിച്ചു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

നടപടിക്രമങ്ങളെക്കുറിച്ചുള്ള പ്രവർത്തന മാനുവലുകൾ അവലോകനം ചെയ്യാനും അതനുസരിച്ച് കോക്ക്പിറ്റിനെയും ക്യാബിൻ ക്രൂവിനെയും കുറിച്ച് വിവരങ്ങൾ നൽകാനും ഡിജിസിഎ വിമാനക്കമ്പനികളോട് നിർദേശം നൽകി. ഏറ്റവും പുതിയ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ലൈറ്റ് പ്ലാനിംഗും റൂട്ടിംഗും ക്രമീകരിക്കാനും, NOTAM, കാലാവസ്ഥാ അപ്‌ഡേറ്റുകൾ എന്നിവ നിരീക്ഷിക്കാനും, എഞ്ചിൻ ഏറ്റക്കുറച്ചിലുകൾ അല്ലെങ്കിൽ ക്യാബിൻ ദുർഗന്ധം ഉൾപ്പെടെയുള്ള സംശയാസ്പദമായ ചാരം നേരിട്ട് കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എയര്‍ ഇന്ത്യ, ആകാശ എയര്‍, ഇൻഡിഗോ ഉള്‍പ്പെടെയുള്ള നിരവധി സര്‍വീസുകള്‍ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്.

എത്യോപ്യയിലെ അഫാർ മേഖലയിലെ എർട്ട അലെ റേഞ്ചിലുള്ള ഒരു ഷീൽഡ് അഗ്നിപർവ്വതമാണ് ഹെയ്ലി ഗുബ്ബി. പൊട്ടിത്തെറിയുടെ ഫലമായുണ്ടായ പുകപടലങ്ങൾ 10-15 കിലോമീറ്റർ ഉയരത്തിൽ വരെ എത്തി, ചെങ്കടലിന് കുറുകെ അറബ് രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യോമയാന ഗതാഗതത്തെ കാര്യമായി ബാധിച്ചുവെന്നും അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം കുറയാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

15 mins ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

18 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

20 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

20 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

24 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago