ന്യൂയോര്‍ക്ക് : കൊറോണ വൈറസിന് ഇനി വിവാഹത്തെ തടയാനാകില്ല. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കികൊണ്ടു ന്യുയോര്‍ക്ക് ഗവര്‍ണര്‍ കുമൊ പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി. വിവാഹം നടത്തികൊടുക്കുന്നതിനും ലൈസന്‍സ് നല്‍കുന്നതിനും ക്ലാര്‍ക്കിന് അനുമതി നല്‍കുന്ന വ്യവസ്ഥകളും ഉത്തരവില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 മരണങ്ങള്‍ സംഭവിച്ച (13,000) ന്യുയോര്‍ക്കില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും, സ്റ്റേ അറ്റ് ഹോം ഉത്തരവും നിലനില്‍ക്കുന്നതിനാല്‍ പല വിവാഹങ്ങളും നടക്കാതെ പോകുകയോ, അനിശ്ചിതമായി നീട്ടി വയ്ക്കുകയോ ചെയ്തതു വിവാഹിതരാകുന്നവരേയും കുടുംബാംഗങ്ങളേയും ഒരുപോലെ വിഷമത്തിലാക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രത്യേക അനുമതി നല്‍കിയതിലൂടെ ഗവര്‍ണര്‍ ലക്ഷ്യമിടുന്നത്.
ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചതിനാല്‍ പല മാര്യേജ് ബ്യുറോകളും അടച്ചിട്ടിരിക്കുന്നുവെന്നതു ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തിനു സാധുത ലഭിക്കണമെങ്കില്‍ വധുവോ, വരനോ, ഒരാള്‍ അപേക്ഷ പൂരിപ്പിച്ചു നല്‍കണമെന്ന വ്യവസ്ഥ ഇളവ് ചെയ്യുന്നതാണ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ്. കൊറോണ വൈറസ് വ്യാപകമാകുന്നതിനു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍ ഇനിയും കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുമെന്നും ഗവര്‍ണര്‍ കുമൊ ചൂണ്ടിക്കാട്ടി.
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…