തുള്‍സ (ഒക്‌ലഹോമ) : വെള്ളിയാഴ്ച മുതല്‍ കാണാതായ കുട്ടികളുടേതെന്നു സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി തുള്‍സ പോലീസ് ചീഫ് വെന്‍ഡല്‍ ഫ്രാങ്കഌന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗത്ത് ഈസ്റ്റ് തുള്‍സയില്‍ നിന്നും 40 മൈല്‍ അകലെയുള്ള വെര്‍ഡിഗ്രിസ് നദിയില്‍ നിന്നാണു മൃതദേഹങ്ങള്‍ ലഭിച്ചത്. ഓട്ടോപ്‌സിക്കു ശേഷമേ വിശദവിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മിറക്കിള്‍ ക്രൂക്ക് (3), സഹോദരന്‍ ടോണി ക്രൂക്ക് (2) എന്നിവരെ ഇവര്‍ താമസിച്ചിരുന്ന ഷോര്‍ട്ട് !ലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മേയ് 22 നാണ് കാണാതായത്. മൂന്നു വയസുള്ള കുട്ടിയുടെ ശരീരം മേയ് 26 ചൊവ്വാഴ്ചയും സഹോദരന്‍ ടോണിയുടെ മൃതശരീരം മണിക്കൂറുകള്‍ നീണ്ടു നിന്ന തിരച്ചലിനുശേഷം ബുധനാഴ്ചയും കണ്ടെത്തി.
നദിയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ഓഫ് ഡ്യൂട്ടി ഡെപ്യൂട്ടിയാണ് ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ആദ്യമായി കണ്ടെത്തിയത്. രണ്ടു കുട്ടികളേയും അവസാനമായി കാണുന്നത് അമ്മ വില്ലിന്റെ കൂടെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നും പുറത്തു വരുന്നതായിട്ടാണ്. വെള്ളിയാഴ്ച രാവിലെ 8.30 നോടടുത്താണ് ഇവരെ മൂന്നു പേരേയും ക്യാമറയില്‍ കാണുന്നത്.
പിന്നീട് കുട്ടികള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു രാവിലെ 10.15 ന് തനിയെ പുറത്തു വരുന്നതും തുടര്‍ന്ന് മിംഗൊ ക്രീക്കിനു സമീപം കളിക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടികളെ കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങള്‍ മാതാവില്‍ നിന്നും ലഭിച്ചില്ലെന്നു പോലീസ് ഓഫിസര്‍ പറഞ്ഞു. കുട്ടികളെ വേണ്ട വിധം ശ്രദ്ധിച്ചില്ലെന്നതിന്റെ പേരില്‍ മാതാവിനെതിരെ കേസ്സെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…