വാഷിംഗ്ടൻ – കൊറോണ വൈറസ് മനുഷ്യരിൽ കോവിഡ് എന്ന മഹാമാരി അഴിച്ചുവിട്ടിട്ടും വൈറസിനെ നിയന്ത്രിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ആവശ്യമായ മരുന്നുകൾ കണ്ടെത്തുന്നതിൽ ശാസ്ത്ര ലോകത്തിന് പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാൽ കൊറോണ വൈറസ് വ്യാപകമാകുന്നതിന് അല്പമെങ്കിലും തടയിടുന്നതിന് ആരംഭത്തിൽ തന്നെ വൈറസിനെ കണ്ടെത്തുക എന്നതിനാണ് ഇപ്പോൾ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി നായ്ക്കൾക്ക് കൊറോണ വൈറസിനെ മണത്ത് കണ്ടെത്താനാകുമെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ. അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ എട്ട് ലാബ്രഡോർ ഇനത്തിൽ പെട്ട നായ്ക്കളെയാണ് ഇതിനു വേണ്ടി പരിശീലിപ്പിക്കുന്നത് ‘ യു.കെ.യിലും ഇതുപോലെ നായ്ക്കളെ പരിശീലിപ്പിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപോർട്ട് ചെയ്തു .പരിശീലനം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ ആശുപത്രികളിലും എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ കൊറോണ വൈറസിനെ മണത്തു കണ്ടെത്താൻ നായ്ക്കളെ ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.കോവിഡ് മഹാമാരിയിൽ ജീവൻ ഹോമിക്കേണ്ടി വന്നത് ലക്ഷങ്ങൾക്കാണെങ്കിൽ ഇനിയും കൂട്ടക്കുരുതി ഒഴിവാക്കുന്നതിന് നായ്ക്കൾ രക്ഷകരായി എത്തുമെന്നാണ് പ്രതീക്ഷ’
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…
മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി…
സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…