Categories: Top News

കൊറോണ വൈറസ്; ലോ​ക​വ്യാ​പ​ക​മാ​യി ഇതുവരെ മ​രി​ച്ച​ത് 2,39,443

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​കെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മ്പോ​ഴും കോ​വി​ഡ് 19നെ ​തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ലോ​ക​വ്യാ​പ​ക​മാ​യി 2,39,443 പേ​രാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ലോ​ക​ത്താ​കെ 33,98,458 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച 10,80,101 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 11,31,015 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 65,748 പേ​രാ​ണ് ഇവി‌‌ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്. 161,563 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 903,704 പേ​ർ ഇ​പ്പോ​ഴും അമേരിക്കയിൽ ചി​കി​ത്സ​യി​ലാ​ണ്.അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 24,069 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 3,15,222 പേ​ർ​ക്ക് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (7,538), മി​ഷി​ഗ​ൻ (3,866), മാ​സ​ച്യു​സെ​റ്റ്സ് (3,716), ഇ​ല്ലി​നോ​യി (2,457), ക​ണ​ക്ടി​ക്ക​ട്ട് (2,339), പെ​ൻ​സി​ൽ​വാ​നി​യ (2,651), ക​ലി​ഫോ​ർ​ണി​യ (2,111) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റ്റ​ലി​യി​ലാ​ണ്. 28,236 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,07,428 പേ​ർ​ക്കു ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഫ്രാ​ൻ​സി​ൽ 24,594 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഈ ​ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലാ​യി പു​തു​താ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും കു​റ​വു​ണ്ട്.ബ്രിട്ടണിൽ 27,510 പേ​രാ​ണു കോ​വി​ഡി​ന് ഇ​ര​യാ​യ​ത്. ഇതോടെ യൂ​റോ​പ്പി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ബ്രി​ട്ട​ൻ. സ്പെ​യി​നി​ൽ 24,824 പേ​രും ജ​ർ​മ​നി​യി​ൽ 6,736 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ബെ​ൽ​ജി​യം (7,703), ഇ​റാ​ൻ (6,091), ബ്ര​സീ​ൽ (6,410), നെ​ത​ർ​ല​ൻ​ഡ് (4,893), കാ​ന​ഡ (3,391), തു​ർ​ക്കി (3,258) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്.

Newsdesk

Recent Posts

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

2 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

9 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

21 hours ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

22 hours ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

1 day ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

1 day ago