സിയാറ്റിൽ: സീയാറ്റിലിൽ നടന്ന ‘ബൈറ്റ് ഓഫ് സീറ്റിൽ’ ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക ആശ്വാസം അനുവദിച്ചു. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കൗമാരക്കാരനെ കർശന വ്യവസ്ഥകളോടെ ഇലക്ട്രോണിക് ഹോം മോണിറ്ററിംഗിലൂടെ വീട്ടുതടങ്കലിൽ കഴിയാൻ കിംഗ് കൗണ്ടി സുപ്പീരിയർഒക്ടോ 21 ബുധനാഴ്ച കോടതി ഉത്തരവിട്ടു.
24 മണിക്കൂറും മുതിർന്നവരുടെ മേൽനോട്ടമുണ്ടായിരിക്കണം, മാനസികാരോഗ്യ ചികിത്സ തുടരണം എന്നീ വ്യവസ്ഥകളോടെയാണ് പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പം കഴിയാൻ ജഡ്ജ് വെറോണിക്ക ഗാൽവൻ അനുമതി നൽകിയത്.
ജൂലൈ 26-ന് നടന്ന അക്രമത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നുള്ള വെടിയുണ്ടകളല്ല കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയതെന്ന വാദം കണക്കിലെടുത്താണ് വിധി. അതേസമയം, കേസിൽ പ്രതിയെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് വിചാരണ ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
റിപ്പോർട്ട് – പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…
വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി…
ഡബ്ലിൻ: അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ (60) പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച നടക്കും. രാവിലെ 10 മുതൽ…
അയർലണ്ടിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ Lidl മൺസ്റ്റർ മേഖലയിൽ €420 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചു. പുതിയ സ്റ്റോറുകൾ ആരംഭിക്കുക, നിലവിലുള്ള സ്റ്റോറുകൾ…
റോം: ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബർ 24 ശനിയാഴ്ച ജനകീയ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധ…
അയർലണ്ടിൽ സ്റ്റോം ഓസ്റ്റന്റെ (Storm Austen) ഭാഗമായി കനത്ത മഴയും ശക്തമായ കാറ്റും ജനജീവിതത്തെ ബാധിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…