America

ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി. വില്യം റീവ്സ് ആണ് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂന്ന് മരുന്നുകൾ അടങ്ങിയ മാരക കുത്തിവെപ്പ് നൽകിയാണ് ഒക്ടോബര് 20 ചൊവാഴ്ച വധശിക്ഷ  നടപ്പിലാക്കിയത്.

1986 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യൻ റിവർ കൗണ്ടി ഡെപ്യൂട്ടി ഷെരീഫ് റിച്ചാർഡ് റാസ്കോസ്കിയെ വില്യം റീവ്സ് വെടിവെച്ചു കൊല്ലുകയായിരുന്നു. 911 നമ്പറിലേക്ക് റീവ്സ് വിളിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ഡെപ്യൂട്ടി.

തടസ്സവാദങ്ങളും അപ്പീലുകളും കോടതി തള്ളിയതിനെത്തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയത്. തനിക്ക് അവസാനമായി ഒന്നും പറയാനില്ലെന്ന് റീവ്സ് വ്യക്തമാക്കിയിരുന്നു.

വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള റീവ്സ് കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ബാധിതനായിരുന്നുവെന്നും, യുദ്ധവീരനെന്ന പരിഗണന നൽകി വധശിക്ഷ ഒഴിവാക്കണമെന്നും അഭിഭാഷകരും മുൻ സൈനികരും അഭ്യർത്ഥിച്ചിരുന്നെങ്കിലും ഗവർണർ  ഇത് തള്ളിക്കളഞ്ഞു.

ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന 18-ാമത്തെ വധശിക്ഷയാണിത്. 2025-ൽ റെക്കോർഡ് ഭേദിച്ചുകൊണ്ട് 19 വധശിക്ഷകൾ നടപ്പിലാക്കിയ ഗവർണർ റോൺ ഡിസാന്റിസ്, ഇത്തവണയും വധശിക്ഷകൾ അതിവേഗം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് ഈ വേഗതയെന്നാണ് സർക്കാരിന്റെ വിശദീകരണം. നവംബർ 5-ന് മറ്റൊരു വധശിക്ഷകൂടി നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുണ്ട്.

റിപ്പോർട്ട് – പി പി ചെറിയാൻ

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി ഉത്തരവിട്ടു

സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…

1 hour ago

പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി റിപ്പോർട്ട്

വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി…

2 hours ago

അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ  പൊതുദർശനം തിങ്കളാഴ്ച

ഡബ്ലിൻ: അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ (60) പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച നടക്കും. രാവിലെ 10 മുതൽ…

3 hours ago

അയർലണ്ടിൽ €420 മില്യൺ നിക്ഷേപവുമായി Lidl; മൺസ്റ്ററിൽ 500-ലധികം തൊഴിലവസരങ്ങൾ

അയർലണ്ടിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ Lidl മൺസ്റ്റർ മേഖലയിൽ €420 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചു. പുതിയ സ്റ്റോറുകൾ ആരംഭിക്കുക, നിലവിലുള്ള സ്റ്റോറുകൾ…

14 hours ago

ഇറ്റലിയിൽ നാളെ (ഒക്ടോബർ 24) വ്യാപക പ്രതിഷേധ റാലികൾ; റോമിൽ കനത്ത ജാഗ്രത

റോം: ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബർ 24 ശനിയാഴ്ച ജനകീയ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധ…

15 hours ago

സ്റ്റോം ഓസ്റ്റന് പിന്നാലെ സ്റ്റോം ബൊയ്ലോ; അയർലണ്ടിൽ വീണ്ടും കനത്ത മഴയും കാറ്റും

അയർലണ്ടിൽ സ്റ്റോം ഓസ്റ്റന്റെ (Storm Austen) ഭാഗമായി കനത്ത മഴയും ശക്തമായ കാറ്റും ജനജീവിതത്തെ ബാധിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

17 hours ago