America

ഇന്ത്യന്‍ ഐ.ടി ജീവനക്കാര്‍ക്ക് തിരിച്ചടി; US ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളെ ഒഴിവാക്കി

അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പടെ കമ്പനികൾ നടപടി നേരിട്ടു. എച്ച്-1ബി ​വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങി ആഗോള ഭീമന്മാർക്കെതിരെയും നടപടിയുണ്ട്. ഇതിൽ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചേക്കും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അമേരിക്കന്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഈ കമ്പനികളെ PERM (Permanent Labor Certification) പ്രോഗ്രാമില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡിലേക്കുള്ള ആദ്യപടിയാണ് ഈ ഘട്ടം. പ്രാദേശിക (അമേരിക്കന്‍) തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. വിദേശ ജീവനക്കാരെ കുറഞ്ഞ വേതനത്തില്‍ നിയമിക്കാന്‍ H-1B, PERM സംവിധാനങ്ങള്‍ അമിതമായി ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

അമേരിക്കക്കാർ അല്ലാത്ത ജീവനക്കാർക്ക് ഗ്രീൻ കാർഡ് നൽകുന്ന പദ്ധതിയാണിത്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്.സി.എൽ, കോഗ്നിസന്റ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്കാണ് വിലക്ക്. കാപ്‌ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ ആഗോള ഭീമന്മാർക്കെതിരെയും നടപടിയുണ്ട്. ഈ കമ്പനികളിൽ നിന്നുള്ള പുതിയ പി ഇ ആര്‍ എം അപേക്ഷകൾ ഇനി സ്വീകരിക്കില്ല. നിലവിലുള്ള അപേക്ഷകളുടെ തുടർനടപടികൾ നിർത്തി.

അതേസമയം, കമ്പനികൾ വിദേശികളെ നിയമിച്ച് അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നു എന്നാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ വിശദീകരണം. എച്ച്-1ബി വിസക്കാർക്ക് ഗ്രീൻ കാർഡിലേക്ക് മാറാനുള്ള ആദ്യ ഘട്ടമാണ് പി ഇ ആർ എം. വിലക്ക് നിലവിൽ വന്നതോടെ യുഎസിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

15 hours ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

20 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

22 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

24 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

1 day ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

1 day ago