സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരൻ മരിച്ചെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പാസഞ്ചർ ടെർമിനൽ 4 ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സൗദി ഭരണകൂടം സ്ഥിരീകരിച്ചു. ഹൂതികൾ തൊടുത്തുവിട്ട ക്രൂയിസ് മിസൈലുകളെ സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി ചെറുത്തുതോൽപ്പിച്ചു. എന്നാൽ, പ്രതിരോധിക്കുന്നതിനിടെ തകർന്നുവീണ മിസൈൽ ഭാഗങ്ങൾ വീണ് വിമാനത്താവള വളപ്പിൽ തീപിടിത്തമുണ്ടാവുകയായിരുന്നു.
വിമാനത്താവളത്തിന് നേരെയുണ്ടായ പ്രകോപനത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി തിരിച്ചടിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി ഹൂതി വിമതരും വ്യക്തമാക്കി.
പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…
കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…
അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…
റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…
അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…
മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…