മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം ഫ്ളിക്സ് ( Mflix )എന്ന പേരിൽ പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്.
നവംബർ 24ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബഹു.സാംസ്ക്കാരിക-സിനിമ വകുപ്പു മന്ത്രി ശ്രീ.പി.സി.വിഷ്ണുനാഥാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്.
മലയാള സിനിമക്കും കലാരംഗങ്ങൾക്കും ഏറെ പ്രയോജനകരമാം വിധം പ്രവർത്തിക്കുവാൻ ഈ ഓ.ടി.ടി പ്ലാറ്റ്ഫോമിനു കഴിയട്ടെയെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു.
സിനിമ, വെബ്ബ് സീരിയലുകൾ, മൈക്രോ സ്രാമകൾ, ഇവന്റ്സ് പ്രോഗ്രാമുകൾ, സ്റ്റേജ് ഷോകൾ തുടങ്ങിയവയൊക്കെ ഈ പ്ലാറ്റ്ഫോമിൽക്കൂടി സംപ്രേക്ഷണം ചെയ്യു മെന്ന് മധുസൂദനൻ മാവേലിക്കര ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ധാരാളം നല്ല ചിത്രങ്ങൾ വിപണന സാധ്യതയില്ലാതെ കെട്ടിക്കിടക്കുന്നുണ്ട്. അവ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനും , അതിലൂടെ നിർമ്മാതാക്കൾക്ക് പ്രയോജനം ലഭിക്കാനുള്ള ഒരു വേദിയാക്കി മാറ്റുകയുമാണ് ഇതിലൂടെ ലഷ്യമിടുന്നതെന്ന് മധുസൂദനൻ പറഞ്ഞു.
കൊച്ചി കേന്ദ്രമാക്കിയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, സംഗീത നാടക അക്കാദമി ചെയർമാൻ ജി.വേണുഗോപാൽ, സംവിധായകരായ ജോസ് തോമസ്, വേണു.ബി.നായർ, കമ്പനി സി.ഇ.ഒ റെയ്സ് സിദ്ദിഖ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വാഴൂർജോസ്.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…
സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…
ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…
ഓസ്ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (യഥാർത്ഥ പേര്: ജെർമെയ്ൻ ഹെയ്ലി) അന്തരിച്ചു. 38 വയസ്സായിരുന്നു. ആരോഗ്യപരമായ…
ഒഹായോ: നവംബർ 26-ന് ഒഹായോയിലെ ഫ്രാങ്ക്ലിൻ ടൗൺഷിപ്പിൽ ഉണ്ടായ കാറപകടത്തിൽ 17 വയസ്സുകാരനായ സാമുവൽ ഹെർഷ്ബെർഗർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു.…