Entertainment

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ ‘സത്യമേവ’ നവംബർ 27 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. റോണി ഡേവിഡ് രാജ്, ബിന്നി സെബാസ്റ്റ്യൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, ജയരാജ് കോഴിക്കോട്, സോഹൻ സീനു ലാൽ, ദീപു കരുണാകരൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

​പഴയൊരു കേസിൽ നിരപരാധിക്ക് നീതി നേടിക്കൊടുക്കാൻ കഴിയാതെ പോയതിന്റെ കുറ്റബോധത്തിൽ വക്കീൽ പണി ഉപേക്ഷിച്ച രാജാറാം (റോണി ഡേവിഡ് രാജ്), കോടതി വളപ്പിൽ ഒരു വയോധികൻ ആത്മഹത്യ ചെയ്യുന്നതോടെ വീണ്ടും നിയമപോരാട്ടത്തിലേക്ക് തിരിച്ചെത്തുന്നതാണ് കഥ.

ഇരുപത് വർഷമായി കാണാതായ മകളെ കണ്ടെത്തണമെന്ന ആ പിതാവിന്റെ അവസാന ആഗ്രഹത്തിന് പിന്നിലെ ദുരൂഹതകളാണ് സീരീസ് അന്വേഷിക്കുന്നത്.


​രാജാറാമിന്റെ ആന്തരിക സംഘർഷങ്ങളും ബിന്നി സെബാസ്റ്റ്യന്റെ കരിയറിലെ ശ്രദ്ധേയമായ പ്രകടനവുമാണ് സീരീസിന്റെ പ്രധാന കരുത്ത്. ഇമോഷനാണ് പ്രേക്ഷകര്‍ സ്‌ക്രീനില്‍ കാണുന്നത് എങ്കിലും, അതിനൊരു ത്രില്ലിങ് എഫക്ട് നല്‍കുന്നത് ജൊനാഥന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണെന്ന് പറയാം.

ഇടയ്ക്കിടെ ആഖ്യാനത്തിന് വേഗത കുറയുന്നതും ചില ക്ലീഷേ രംഗങ്ങളും ചെറിയ പോരായ്മയായി തോന്നാമെങ്കിലും, വൈകാരികമായ കഥാപറച്ചിലും മികച്ച പ്രകടനങ്ങളും കൊണ്ട് ‘സത്യമേവ’ ഒരു തവണ കണ്ടിരിക്കാവുന്ന നല്ലൊരു ത്രില്ലറായി മാറുന്നു.
​റേറ്റിങ്: 3/5

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

9 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

10 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

11 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

11 hours ago

WWE താരം ബ്രോൺസൺ റീഡ് അന്തരിച്ചു

ഓസ്‌ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (യഥാർത്ഥ പേര്: ജെർമെയ്ൻ ഹെയ്‌ലി) അന്തരിച്ചു. 38 വയസ്സായിരുന്നു. ആരോഗ്യപരമായ…

11 hours ago

ഒഹായോയിൽ താങ്ക്സ്ഗിവിംഗ് ദിന വാഹനാപകടം; 17 വയസ്സുകാരൻ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഒഹായോ: നവംബർ 26-ന് ഒഹായോയിലെ ഫ്രാങ്ക്ലിൻ ടൗൺഷിപ്പിൽ ഉണ്ടായ കാറപകടത്തിൽ 17 വയസ്സുകാരനായ സാമുവൽ ഹെർഷ്ബെർഗർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു.…

11 hours ago