Ireland

മുത്തശ്ശീമുത്തശ്ശന്മാരെ മോശക്കാരാക്കി ചിത്രീകരിച്ചെന്ന് ആരോപണം; ‘We-Consent’ ബോധവൽക്കരണ പരസ്യം പിൻവലിച്ചു

കൊച്ചുമക്കളെ കെട്ടിപ്പിടിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാരെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് പിൻവലിച്ച പരസ്യത്തിനെതിരെ അയർലണ്ടിൽ വീണ്ടും പ്രതിഷേധം. പരസ്യത്തിലെ മുതിർന്നവരുടെ മുഖഭാവങ്ങളും അവതരണരീതിയും ‘ഏതാണ്ട് പൈശാചികം’ പോലെയായിരുന്നുവെന്നാണ് ഒരു മുത്തശ്ശൻ പരാതിയിൽ വിശേഷിപ്പിച്ചത്. Dublin Rape Crisis Centre (DRCC) പുറത്തിറക്കിയ ‘We-Consent’ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായ വീഡിയോയാണ് വിവാദമായത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

കൊച്ചുമക്കളെ കാണാനെത്തുന്ന മുത്തശ്ശീമുത്തശ്ശന്മാർ കുട്ടികളെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതും അതിൽ ഒരു പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നതുമാണ് വീഡിയോയിൽ കാണിച്ചിരുന്നത്. ‘നമ്മളെ സ്നേഹിക്കുന്നവരിൽ നിന്നുപോലും എല്ലാവർക്കും ആലിംഗനം ഇഷ്ടമായിരിക്കണമെന്നില്ല’ എന്ന സന്ദേശവും പശ്ചാത്തല ശബ്ദത്തിലൂടെ നൽകുന്നുണ്ട്. കുട്ടികളുടെ വ്യക്തിപരമായ അതിരുകളും സമ്മതവും മാനിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയായിരുന്നു ക്യാംപയിന്റെ ലക്ഷ്യം.

എന്നാൽ പരസ്യം മുത്തശ്ശീമുത്തശ്ശന്മാരെ കുട്ടികൾ അകറ്റിനിർത്തേണ്ടവരായി ചിത്രീകരിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്. നിരവധി മുത്തശ്ശീമുത്തശ്ശന്മാർ ഇതിനെതിരെ സംസ്ഥാന ഏജൻസിയായ Cuan-ന് പരാതി നൽകിയതായി വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കത്തിടപാടുകൾ വ്യക്തമാക്കുന്നു.

ഒക്ടോബർ 21-ന് Cuan-ന് അയച്ച പരാതിയിൽ ഒരു മുത്തശ്ശൻ പരസ്യം ഏറെ അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ആശ്രയിക്കാനും സ്നേഹിക്കാനും കഴിയുന്ന മുത്തശ്ശീമുത്തശ്ശന്മാരെ എന്തിനാണ് മോശക്കാരായി ചിത്രീകരിക്കുന്നതെന്നായിരുന്നു മറ്റൊരു പരാതിക്കാരന്റെ ചോദ്യം. ഏഴ് കൊച്ചുമക്കളുള്ള മറ്റൊരു മുത്തശ്ശൻ പരസ്യത്തിലെ മുഖഭാവങ്ങളും ചിത്രീകരണരീതിയും തങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചു. പ്രത്യേകിച്ച് മുഖങ്ങൾ വൈഡ് ആംഗിൾ ഉപയോഗിച്ച് ചിത്രീകരിച്ചതും വിടർന്ന മൂക്കുകളും പരിഹാസം നിറഞ്ഞ ചിരികളും ഉൾപ്പെടുത്തിയതും അംഗീകരിക്കാനാവില്ലെന്നും പരാതിയിൽ പറഞ്ഞു.

അതേസമയം, ഈ വീഡിയോകളുടെ നിർമ്മാണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് Cuan വ്യക്തമാക്കി. ഗാർഹിക, ലൈംഗിക, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തടയുന്നതിനായി പ്രവർത്തിക്കുന്ന സംസ്ഥാന ഏജൻസിയാണ് Cuan. DRCCയ്ക്ക് ചില മേഖലകളിൽ ധനസഹായം നൽകുന്നുണ്ടെങ്കിലും ‘We-Consent’ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വീഡിയോകളുടെ രൂപകൽപ്പനയിലോ നിർമ്മാണത്തിലോ തങ്ങൾ പങ്കെടുത്തിട്ടില്ലെന്നാണ് ഏജൻസിയുടെ വിശദീകരണം.

സെപ്റ്റംബറിൽ National Ploughing Championships-നോടനുബന്ധിച്ചാണ് DRCC ഈ വീഡിയോ പുറത്തിറക്കിയത്. മാതാപിതാക്കളെയും കുട്ടികളുടെ പരിചാരകരെയും ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടിയായിരുന്നു ഇത്. ദൈനംദിന ജീവിതത്തിലെ സാധാരണ സാഹചര്യങ്ങളിലൂടെ സമ്മതം, വ്യക്തിപരമായ അതിരുകൾ, പരസ്പര ബഹുമാനം എന്നിവയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് DRCC വിശദീകരിച്ചിരുന്നു.

20-ലധികം ബോധവൽക്കരണ ശിൽപ്പശാലകളിൽ കുട്ടികളും മുതിർന്നവരും പങ്കുവെച്ച അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വീഡിയോകൾ തയ്യാറാക്കിയതെന്നും സംഘടന അറിയിച്ചു. കുറഞ്ഞ ചെലവിൽ ജീവനക്കാരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെയാണ് വീഡിയോകൾ നിർമ്മിച്ചതെന്നും DRCC വ്യക്തമാക്കി.

എന്നാൽ വിമർശനം ശക്തമായതിനെത്തുടർന്ന് ഒക്ടോബറിൽ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. വിവാദം സംഘടനയുടെ ഇരകൾക്കും അതിജീവിച്ചവർക്കും നൽകുന്ന പിന്തുണാ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കരുതെന്നതിനാലാണ് പിൻവലിച്ചതെന്നും DRCC വിശദീകരിച്ചിരുന്നു.

അയർലണ്ടിലെ നീതിന്യായ മന്ത്രി Jim O’Callaghan പരസ്യത്തെ അനുചിതവും മുത്തശ്ശീമുത്തശ്ശന്മാരെ അപമാനിക്കുന്നതുമാണെന്ന് വിമർശിച്ചിരുന്നു. ഇത് സർക്കാരിന്റെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചർച്ചകൾക്കു ശേഷമാണ് വീഡിയോ നീക്കം ചെയ്തത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികളിൽ വൻ വർധന; ഒക്ടോബറിൽ അംഗീകരിച്ചത് €1.7 ബില്യൺ

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ ശക്തമായ വളർച്ച തുടരുന്നു. 2026 ഒക്ടോബറിൽ രാജ്യത്തെ ബാങ്കുകൾ 5,265 മോർട്ട്ഗേജുകൾക്കാണ് അനുമതി നൽകിയത്. ഇവയുടെ…

12 hours ago

തിരുവനന്തപുരത്ത് അഗോറ 26-നും സ്വസ്തി ഫൗണ്ടേഷനും ആവേശകരമായ തുടക്കം; കേക്ക് മിക്സിംഗിൽ പങ്കുചേർന്ന് ശശി തരൂരും ഡോ.എം.വി.പിള്ളയും ഡോ.കൃഷ്ണ കിഷോറും

​തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹാസംഗമമായ 'അഗോറ '26' (AGORA '26) വേദിയിലും പ്രമുഖ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ…

13 hours ago

ചൈൽഡ്കെയർ ഫണ്ടിൽ ക്രമക്കേട്: €2.6 മില്യൺ തിരിച്ചടച്ചു, ഫണ്ടിന്റെ വിനിയോഗത്തിൽ Garda അന്വേഷണം

അയർലണ്ടിലെ ശിശുപരിചരണ മേഖലയ്ക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ദുരുപയോഗം ചെയ്തെന്ന സംശയത്തിൽ അന്വേഷണം. അർഹതപ്പെട്ടതിലധികം സർക്കാർ ഫണ്ട് കൈപ്പറ്റിയെന്ന…

15 hours ago

ഡബ്ലിനിൽ ഈ വാരാന്ത്യം പൊതുഗതാഗതം താറുമാറാകും; Luas, DART സർവീസുകളിൽ നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് ഡബ്ലിനിലെ പൊതുഗതാഗത സംവിധാനത്തിൽ ഈ വാരാന്ത്യം വലിയ തടസ്സങ്ങൾ നേരിടും. നവംബർ 28, 29 തീയതികളിൽ…

2 days ago

വയനാട് ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി DMA

21 വർഷമായി അയർലണ്ടിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA) എന്ന സംഘടന വയനാട്…

2 days ago

വ്യാജ ഓഫറുകളും വ്യാജ റിവ്യൂകളും അവസാനിപ്പിക്കണം; Temu- ന് EUയുടെ കർശന നിർദേശം

യൂറോപ്യൻ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതിനായി വാണിജ്യരീതികളിൽ മാറ്റം വരുത്താമെന്ന് സമ്മതിച്ച് പ്രമുഖ ചൈനീസ് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ Temu.…

2 days ago