Global News

തിരുവനന്തപുരത്ത് അഗോറ 26-നും സ്വസ്തി ഫൗണ്ടേഷനും ആവേശകരമായ തുടക്കം; കേക്ക് മിക്സിംഗിൽ പങ്കുചേർന്ന് ശശി തരൂരും ഡോ.എം.വി.പിള്ളയും ഡോ.കൃഷ്ണ കിഷോറും

​തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹാസംഗമമായ ‘അഗോറ ’26’ (AGORA ’26) വേദിയിലും പ്രമുഖ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ കൂട്ടായ്മയായ സ്വസ്തി ഫൗണ്ടേഷന്റെ (Swasthi Foundation) പ്രവർത്തനങ്ങളുടെ ആഘോഷവേളയിലും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പരമ്പരാഗത കേക്ക് മിക്സിംഗ് ചടങ്ങ് നടന്നു. 

എം.പി ഡോ. ശശി തരൂർ, അമേരിക്കയിൽ നിന്നുള്ള പ്രശസ്ത ഓങ്കോളജിസ്റ്റും സ്വസ്തി ഫൗണ്ടേഷൻ സ്ഥാപകരിൽ പ്രമുഖനുമായ ഡോ. എം.വി. പിള്ള, അമേരിക്കൻ മലയാളി ഡോക്ടർമാരുടെ സംഘടനയായ എ.കെ.എം.ജി (AKMG) പ്രസിഡന്റും സ്വസ്തി ഫൗണ്ടേഷന്റെ പുതിയ ചെയർമാനുമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷെൽബി, യൂ.എസ്. ഹെഡ് ഓഫ്  ഏഷ്യാനെറ്റ് ന്യൂസ്,  ഡോ.കൃഷ്ണ കിഷോർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

​സാന്താക്ലോസ് തൊപ്പിയും ഏപ്രണും ധരിച്ച് എത്തിയ വിശിഷ്ടാതിഥികൾ മറ്റ് പ്രതിനിധികൾക്കൊപ്പം ചേർന്ന് ഉണക്കമുന്തിരി, ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് ക്രിസ്മസ് പ്ലം കേക്കിനുള്ള മിശ്രിതം തയ്യാറാക്കി. ചടങ്ങിൽ സംസാരിച്ച ഡോ. കൃഷ്ണ കിഷോർ, തിരുവനന്തപുരത്ത് നടക്കുന്ന അഗോറ ’26 സമ്മേളനത്തിലേക്ക് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്തു.

​ക്യാൻസർ പ്രതിരോധ ബോധവൽക്കരണം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനായി ഡോ. എം.വി. പിള്ളയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ രൂപീകരിച്ച സ്വസ്തി ഫൗണ്ടേഷന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ ചടങ്ങ് ആദരിച്ചു. ഡോ. ഷെൽബി കുട്ടി പുതിയ ചെയർമാനായി ചുമതലയേൽക്കുന്നതോടെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാകുമെന്നും ചടങ്ങിൽ വിലയിരുത്തി.

​

കേക്ക് മിക്സിംഗിന്റെ പാരമ്പര്യവും പ്രാധാന്യവും:

ക്രിസ്മസിന് ആഴ്ചകൾക്ക് മുൻപേ തന്നെ പഴവർഗ്ഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് കുതിർത്തു വെക്കുന്നതാണ് പരമ്പരാഗത രീതി. 1883-ൽ തലശ്ശേരിയിൽ മാമ്പള്ളി ബാപ്പു ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് നിർമ്മിച്ചതു മുതൽ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായ ഈ ആഘോഷം, സൗഹൃദത്തിന്റെയും ഒരുമയുടെയും സന്തോഷത്തിന്റെയും പ്രതീകമായാണ് അഗോറ-സ്വസ്തി വേദിയിലും ആഘോഷിക്കപ്പെട്ടത്.

റിപ്പോർട്ട് : സണ്ണി മാളിയേക്കൽ, യു.എസ്.എ.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

5 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

11 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

11 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

12 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

12 hours ago

WWE താരം ബ്രോൺസൺ റീഡ് അന്തരിച്ചു

ഓസ്‌ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (യഥാർത്ഥ പേര്: ജെർമെയ്ൻ ഹെയ്‌ലി) അന്തരിച്ചു. 38 വയസ്സായിരുന്നു. ആരോഗ്യപരമായ…

12 hours ago