Ireland

ചൈൽഡ്കെയർ ഫണ്ടിൽ ക്രമക്കേട്: €2.6 മില്യൺ തിരിച്ചടച്ചു, ഫണ്ടിന്റെ വിനിയോഗത്തിൽ Garda അന്വേഷണം

അയർലണ്ടിലെ ശിശുപരിചരണ മേഖലയ്ക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ദുരുപയോഗം ചെയ്തെന്ന സംശയത്തിൽ അന്വേഷണം. അർഹതപ്പെട്ടതിലധികം സർക്കാർ ഫണ്ട് കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് €2.6 മില്യൺ തിരിച്ചടച്ചതായി ഡെയിലിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) യോഗത്തിൽ വെളിപ്പെടുത്തൽ. സംഭവത്തിൽ Garda അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ശിശുപരിചരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന Core Funding കൈകാര്യം ചെയ്യുന്ന സംസ്ഥാന ഏജൻസിയായ Pobal-നാണ് 2022 മുതൽ 2025 വരെയുള്ള കാലയളവിലെ ഫണ്ടുമായി ബന്ധപ്പെട്ട് €2.6 മില്യൺ അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയത്. അധികമായി ഫണ്ട് കൈപ്പറ്റിയെന്ന സംശയം പരിശോധിക്കുന്നതിനിടെ, അന്വേഷണം ആരംഭിക്കുന്ന നടപടികൾ പുരോഗമിക്കുമ്പോഴാണ് തുക തിരിച്ചടച്ചതെന്ന് Comptroller and Auditor General (C&AG) Seamus McCarthy PAC യോഗത്തിൽ വ്യക്തമാക്കി.

ഒരു ശിശുപരിചരണ സേവനദാതാവിനെക്കുറിച്ച് അനുവദിച്ചതിലധികം സർക്കാർ ഫണ്ട് കൈപ്പറ്റിയിരിക്കാമെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് വിഷയം Pobal-ന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ തിരിച്ചടച്ച തുക ഒരു സ്ഥാപനത്തിൽ നിന്നാണോ എന്ന ചോദ്യത്തിന്, ഒരു സ്ഥാപനത്തിൽ നിന്നല്ല, ഒരു ഗ്രൂപ്പിൽ നിന്നാണ് ലഭിച്ചതെന്നാണ് തന്റെ ധാരണയെന്ന് Seamus McCarthy മറുപടി നൽകി.

ഇതിനെ ഗൗരവമായ വിഷയമായി വിലയിരുത്തിയ PAC ചെയർമാനും Sinn Féin TDയുമായ John Brady, സംഭവത്തിൽ വഞ്ചനാപരമായ പ്രവർത്തനം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, കുറ്റം തെളിയിക്കപ്പെട്ടതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.

അയർലണ്ടിലെ ശിശുപരിചരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന Core Funding-ന്റെ ആകെ തുക വളരെ വലുതാണ്. 2025 സെപ്റ്റംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള ഒരു വർഷത്തിനിടെ ഈ പദ്ധതിയിലൂടെ €392.6 മില്യൺ വിതരണം ചെയ്തതായി യോഗത്തിൽ വ്യക്തമാക്കി. ഇത്രയും വലിയ തുക കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ ഫണ്ട് വിതരണം ചെയ്യുന്നതിലും ഉപയോഗം പരിശോധിക്കുന്നതിലും കൂടുതൽ കർശനമായ പരിശോധനകൾ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Fine Gael TD Grace Boland, Pobal വഴി നൂറുകണക്കിന് മില്യൺ യൂറോയുടെ ഫണ്ട് കൈമാറുന്ന സാഹചര്യത്തിൽ നിലവിലുള്ള പരിശോധനാ സംവിധാനങ്ങൾ, ഓഡിറ്റ് നടപടികൾ, സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരണം തേടണമെന്ന് PAC-യോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് Pobal-നും കുട്ടികളുടെ വകുപ്പിനും കത്തയക്കണമെന്ന നിർദേശവും ഉയർന്നു. Fine Gael TD James Geoghegan ഇതേ വിഷയത്തിൽ Department of Children-നോടും വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടു.

അടുത്ത വർഷം ആദ്യം Pobal-നെയും ബന്ധപ്പെട്ട വകുപ്പിനെയും PAC യോഗത്തിലേക്ക് വിളിച്ചുവരുത്തുന്ന കാര്യം പരിഗണിക്കാമെന്ന് ചെയർമാൻ John Brady അറിയിച്ചു.

അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നതായി Department of Children സ്ഥിരീകരിച്ചു. Early Learning and Childcare Provider-നെ സംബന്ധിച്ച വിഷയം An Garda Síochána-യ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ ഇത് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും Core Funding നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക-ഭരണപരമായ വിഷയമാണെന്നും വകുപ്പ് വ്യക്തമാക്കി. Garda അന്വേഷണം തുടരുന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും അറിയിച്ചു.

സർക്കാർ ഫണ്ടിന്റെ അധികമായുള്ള അവകാശവാദങ്ങൾ തടയാനും കണ്ടെത്താനും കണക്കാക്കാനും തിരിച്ചുപിടിക്കാനും നിലവിൽ സംവിധാനങ്ങളുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി. ക്രമക്കേടുകൾ കണ്ടെത്തിയാൽ ഫണ്ട് തടഞ്ഞുവയ്ക്കുകയോ തിരിച്ചുപിടിക്കുകയോ ചെയ്യാം. ആവശ്യമെങ്കിൽ നിയമനടപടികൾക്കും Garda അന്വേഷണത്തിനും വിഷയം കൈമാറാനും വ്യവസ്ഥയുണ്ട്.

ഫണ്ട് വിനിയോഗത്തിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി Core Funding കരാറുകളിലെ വ്യവസ്ഥകൾ മെച്ചപ്പെടുത്തുക, ഡാറ്റാ വിശകലനവും സിസ്റ്റം നിയന്ത്രണങ്ങളും ശക്തിപ്പെടുത്തുക, സേവനദാതാക്കൾക്കുള്ള പരിശോധനാ പിന്തുണ വർധിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് Seamus McCarthy യോഗത്തിൽ പറഞ്ഞു. Pobal-ുമായി സഹകരിച്ച് ഫണ്ടിന്റെ ഉപയോഗം പരിശോധിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനുമുള്ള നടപടികളും വിപുലീകരിക്കുകയാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികളിൽ വൻ വർധന; ഒക്ടോബറിൽ അംഗീകരിച്ചത് €1.7 ബില്യൺ

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ ശക്തമായ വളർച്ച തുടരുന്നു. 2026 ഒക്ടോബറിൽ രാജ്യത്തെ ബാങ്കുകൾ 5,265 മോർട്ട്ഗേജുകൾക്കാണ് അനുമതി നൽകിയത്. ഇവയുടെ…

12 hours ago

തിരുവനന്തപുരത്ത് അഗോറ 26-നും സ്വസ്തി ഫൗണ്ടേഷനും ആവേശകരമായ തുടക്കം; കേക്ക് മിക്സിംഗിൽ പങ്കുചേർന്ന് ശശി തരൂരും ഡോ.എം.വി.പിള്ളയും ഡോ.കൃഷ്ണ കിഷോറും

​തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹാസംഗമമായ 'അഗോറ '26' (AGORA '26) വേദിയിലും പ്രമുഖ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ…

13 hours ago

മുത്തശ്ശീമുത്തശ്ശന്മാരെ മോശക്കാരാക്കി ചിത്രീകരിച്ചെന്ന് ആരോപണം; ‘We-Consent’ ബോധവൽക്കരണ പരസ്യം പിൻവലിച്ചു

കൊച്ചുമക്കളെ കെട്ടിപ്പിടിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാരെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് പിൻവലിച്ച പരസ്യത്തിനെതിരെ അയർലണ്ടിൽ വീണ്ടും പ്രതിഷേധം. പരസ്യത്തിലെ മുതിർന്നവരുടെ മുഖഭാവങ്ങളും…

14 hours ago

ഡബ്ലിനിൽ ഈ വാരാന്ത്യം പൊതുഗതാഗതം താറുമാറാകും; Luas, DART സർവീസുകളിൽ നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് ഡബ്ലിനിലെ പൊതുഗതാഗത സംവിധാനത്തിൽ ഈ വാരാന്ത്യം വലിയ തടസ്സങ്ങൾ നേരിടും. നവംബർ 28, 29 തീയതികളിൽ…

2 days ago

വയനാട് ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി DMA

21 വർഷമായി അയർലണ്ടിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA) എന്ന സംഘടന വയനാട്…

2 days ago

വ്യാജ ഓഫറുകളും വ്യാജ റിവ്യൂകളും അവസാനിപ്പിക്കണം; Temu- ന് EUയുടെ കർശന നിർദേശം

യൂറോപ്യൻ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതിനായി വാണിജ്യരീതികളിൽ മാറ്റം വരുത്താമെന്ന് സമ്മതിച്ച് പ്രമുഖ ചൈനീസ് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ Temu.…

2 days ago