Ireland

മതപഠനം നിർബന്ധമല്ല; കുട്ടികളെ ഒറ്റപ്പെടുത്താനും പാടില്ല!അയർലണ്ടിലെ സ്കൂളുകൾക്ക് പുതിയ നിർദേശങ്ങൾ

മതപഠന ക്ലാസുകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ട കുട്ടികളോട് സ്കൂളുകൾ എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ അയർലണ്ട് വിദ്യാഭ്യാസ വകുപ്പ്. മതപഠനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട കുട്ടികൾ ക്ലാസ് മുറികളിൽ ഒറ്റപ്പെടുന്നതായും മറ്റ് കുട്ടികൾക്കൊപ്പം പഠനപ്രവർത്തനങ്ങളിൽ പൂർണമായി പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നതായും രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അയർലണ്ടിലെ പ്രൈമറി സ്കൂളുകളിൽ 90 ശതമാനത്തിലധികവും മതാധിഷ്ഠിത സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഏകദേശം 88 ശതമാനവും കത്തോലിക്കാ സ്കൂളുകളാണ്. സ്കൂൾ സമയത്ത് കുട്ടികൾക്ക് പ്രാർത്ഥന, ആരാധനാക്രമങ്ങൾ, മതപഠനം എന്നിവയ്ക്കൊപ്പം ആദ്യകുർബാന, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകൾക്കായുള്ള ഒരുക്കങ്ങളും നൽകാറുണ്ട്.

എന്നാൽ മതപഠനത്തിൽ നിന്നും കൂദാശകൾക്കായുള്ള തയ്യാറെടുപ്പുകളിൽ നിന്നും കുട്ടികളെ ഒഴിവാക്കാൻ മാതാപിതാക്കൾക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. ഈ അവകാശം നിലനിൽക്കുന്നുണ്ടെങ്കിലും, മതപഠനത്തിൽ പങ്കെടുക്കാത്ത കുട്ടികളെ ക്ലാസ് സമയത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ വിദ്യാഭ്യാസ വകുപ്പിന്റെ വ്യക്തമായ ഏകീകൃത മാർഗനിർദേശങ്ങളില്ല.

ചില കുട്ടികൾ മതപഠന ക്ലാസുകൾ നടക്കുന്ന സമയത്ത് ക്ലാസ് മുറിയുടെ പിൻഭാഗത്ത് ഒറ്റപ്പെട്ട് ഇരിക്കേണ്ടിവരുന്നതായും പഠനത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാൻ കഴിയാത്തതിനാൽ ചുറ്റുപാടിൽ നടക്കുന്ന മതപഠനങ്ങൾ കേൾക്കേണ്ടിവരുന്നതായും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ചില സ്കൂളുകളിൽ മതപഠന സമയത്ത് കുട്ടികൾക്ക് വരയ്ക്കാനോ കൈയക്ഷര പരിശീലനം നടത്താനോ മാത്രമാണ് അവസരം ലഭിക്കുന്നതെന്നും പരാതികളുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ സ്കൂളുകൾക്കിടയിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ പരിഹരിക്കാനാണ് മികച്ച പ്രവർത്തനരീതികൾ വ്യക്തമാക്കുന്ന മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2027-ന്റെ തുടക്കത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സ്കൂൾ ഉടമസ്ഥർ, മാനേജ്മെന്റ് പ്രതിനിധികൾ, സ്കൂൾ മേധാവികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരെ ഉൾപ്പെടുത്തി സമഗ്രമായ കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുക.

പ്രൈമറി, പോസ്റ്റ്-പ്രൈമറി സ്കൂളുകൾ, സ്കൂളുകളുടെ വലുപ്പം, നിലവിൽ ഫലപ്രദമായി നടപ്പിലാക്കുന്ന സംവിധാനങ്ങൾ എന്നിവയെല്ലാം പരിഗണിക്കുമെന്നും വകുപ്പ് വ്യക്തമാക്കി. സ്കൂളുകൾക്കിടയിൽ കൂടുതൽ സുതാര്യതയും ഏകീകൃത സമീപനവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വരുന്നതുവരെ മതപഠനത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഓരോ സ്കൂളും സ്വന്തം സാഹചര്യങ്ങൾ പരിഗണിച്ച് തീരുമാനിക്കണമെന്നാണ് വകുപ്പിന്റെ നിലപാട്. മതപഠനത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കാനുള്ള രക്ഷിതാക്കളുടെ അപേക്ഷകൾ സ്കൂളുകൾ സജീവമായി പരിഗണിക്കേണ്ടതുണ്ടെന്നും വകുപ്പ് ഓർമിപ്പിച്ചു. കുട്ടികളുടെ എണ്ണം, പ്രായം, ലഭ്യമായ അധ്യാപകസഹായം, സ്കൂളിലെ സ്ഥലസൗകര്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും നിലവിൽ ക്രമീകരണങ്ങൾ തീരുമാനിക്കുക.

അതേസമയം, മതപഠനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട കുട്ടികളുടെ കൃത്യമായ എണ്ണം വിദ്യാഭ്യാസ വകുപ്പ് നിർബന്ധിതമായി രേഖപ്പെടുത്തുന്നില്ല. സ്കൂളുകളോട് വാർഷിക റിപ്പോർട്ടിൽ ഇത്തരം കുട്ടികളുടെ എണ്ണം അറിയിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് സ്വമേധയാ നൽകുന്ന വിവരങ്ങളാണ്. ഈ കണക്കുകൾ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുമില്ല.

അയർലണ്ടിലെ സ്കൂൾ സംവിധാനത്തിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ദേശീയ സർവേയുടെ തുടർനടപടികളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ പുറത്തുവിട്ട സർവേ ഫലമനുസരിച്ച് മതാധിഷ്ഠിത സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കളിൽ ഏകദേശം 40 ശതമാനം പേർ തങ്ങളുടെ സ്കൂൾ ബഹുമതാധിഷ്ഠിത സംവിധാനത്തിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്നു. ഒറ്റലിംഗ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ 74 ശതമാനം പേർ സഹവിദ്യാഭ്യാസ സംവിധാനത്തിലേക്ക് മാറുന്നതിനെയും പിന്തുണച്ചു. ഇംഗ്ലീഷ് മാധ്യമത്തിൽ പഠിപ്പിക്കുന്ന സ്കൂളുകളിൽ ഏകദേശം 14 ശതമാനം രക്ഷിതാക്കൾ ഐറിഷ് ഭാഷയിലൂടെയുള്ള പഠനത്തിലേക്ക് മാറാൻ താൽപര്യം പ്രകടിപ്പിച്ചു.

സർവേ ഫലങ്ങൾ വിലയിരുത്തി തങ്ങളുടെ സ്കൂളുകളിൽ മാറ്റങ്ങൾ വേണമോയെന്ന് തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാനുള്ള അവസാന തീയതി നവംബർ 30 തിങ്കളാഴ്ചയാണ്. ആദ്യഘട്ടത്തിൽ മാറ്റങ്ങൾ നടപ്പാക്കാൻ താൽപര്യമുള്ള സ്കൂളുകൾ ഈ സമയപരിധിക്കുള്ളിൽ നിലപാട് അറിയിക്കണം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

4 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

10 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

10 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

11 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

11 hours ago

WWE താരം ബ്രോൺസൺ റീഡ് അന്തരിച്ചു

ഓസ്‌ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (യഥാർത്ഥ പേര്: ജെർമെയ്ൻ ഹെയ്‌ലി) അന്തരിച്ചു. 38 വയസ്സായിരുന്നു. ആരോഗ്യപരമായ…

11 hours ago