ന്യൂയോർക്ക്: സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവ് ജിയുടെ ജന്മവാർഷികമായ ഗുരുപുരബ് ആഘോഷങ്ങളിൽ പങ്കെടുത്ത് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ക്വീൻസിലെ റിച്ച്മണ്ട് ഹില്ലിലുള്ള ഗുരുദ്വാര സാഹിബ് ബാബ മഖൻ ഷാ ലൊബാന സെന്ററിൽ നടന്ന ആഘോഷങ്ങളിലാണ് അദ്ദേഹം സിഖ് വിശ്വാസികൾക്കൊപ്പം ചേർന്നത്.
കാലിനേറ്റ പരിക്കിനെത്തുടർന്ന് വാക്കിംഗ് ബൂട്ടും ക്രച്ചസും ഉപയോഗിച്ചാണ് മേയർ ചടങ്ങിനെത്തിയത്. നവംബർ 19-ന് മാധ്യമപ്രവർത്തകരുമായുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെയാണ് അദ്ദേഹത്തിന്റെ കാലിലെ ഞരമ്പിന് പരിക്കേറ്റത്.
സിഖ് ആചാരപ്രകാരം തല മറച്ചാണ് അദ്ദേഹം ഗുരുദ്വാരയിൽ പ്രവേശിച്ചത്. തുടർന്ന് പഞ്ചാബി ഭാഷയിൽ വിശ്വാസികൾക്ക് ഗുരുപുരബ് ആശംസകൾ നേരുകയും ചെയ്തു. ചടങ്ങിൽ വെച്ച് സിഖ് കൾച്ചറൽ സൊസൈറ്റിയുടെ ആദരവും മേയർ ഏറ്റുവാങ്ങി. ഗുർബാനി കീർത്തൻ, സേവ, ലങ്കാർ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. നവംബർ 17-ന് ക്വീൻസിൽ നടന്ന ദീപാവലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
റിപ്പോർട്ട് : പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…
മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…
സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…
ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…
ഓസ്‌ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (യഥാർത്ഥ പേര്: ജെർമെയ്ൻ ഹെയ്‌ലി) അന്തരിച്ചു. 38 വയസ്സായിരുന്നു. ആരോഗ്യപരമായ…