ലോസ് ഏഞ്ചൽസ്: വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് സ്കൂൾ ഉപകരണങ്ങളിൽ ഗൂഗിളിന്റെ നിർമ്മിത ബുദ്ധി (AI) ഫീച്ചറുകൾക്ക് വിലക്കേർപ്പെടുത്തി ലോസ് ഏഞ്ചൽസ് സ്കൂൾ അധികൃതർ. ഗൂഗിൾ സെർച്ചിലെ ‘എ.ഐ ഓവർവ്യൂ’ (AI Overview) സംവിധാനമാണ് അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ലോസ് ഏഞ്ചൽസ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ് നിശബ്ദമായി നീക്കം ചെയ്തത്.
അമേരിക്കൻ സ്കൂളുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ക്രോംബുക്കുകളിലും മറ്റ് ഗൂഗിൾ പഠന സംവിധാനങ്ങളിലും എ.ഐ ഫീച്ചറുകൾ നിർബന്ധമാക്കുന്നതിനെതിരെ രാജ്യത്തുടനീളമുള്ള സ്കൂളുകൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ, സെർച്ച് എഞ്ചിനിൽ നിന്ന് എ.ഐ സംവിധാനങ്ങളെ വേർപെടുത്താനാവില്ലെന്നും, എ.ഐ ഒഴിവാക്കാൻ ശ്രമിച്ചാൽ വിദ്യാർത്ഥികൾക്ക് ഗൂഗിൾ സെർച്ച് തന്നെ ലഭ്യമാകില്ലെന്നുമാണ് ഗൂഗിളിന്റെ നിലപാട്.
നേരത്തെ ലോസ് ഏഞ്ചൽസിലും ന്യൂയോർക്കിലും സ്കൂളുകളിൽ ജനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നതിന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഗൂഗിളിന്റെ നിലപാടിൽ പ്രതിഷേധിച്ച് മറ്റ് സെർച്ച് എഞ്ചിനുകളിലേക്ക് മാറുന്നതിനെക്കുറിച്ചും സ്കൂൾ അധികൃതർ ആലോചിക്കുന്നുണ്ട്. അതേസമയം, സ്കൂളുകൾക്ക് എ.ഐ ഒഴിവാക്കി സെർച്ച് ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗൂഗിൾ ജീവനക്കാരും കമ്പനി നേതൃത്വത്തിന് നിവേദനം നൽകിയിട്ടുണ്ട്.
റിപ്പോർട്ട് : പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…
മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…
സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…
ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…
ഓസ്‌ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (യഥാർത്ഥ പേര്: ജെർമെയ്ൻ ഹെയ്‌ലി) അന്തരിച്ചു. 38 വയസ്സായിരുന്നു. ആരോഗ്യപരമായ…