Global News

കൊളംബസ് ഡേ സ്പെഷ്യൽ; വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം!

നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം. 

​പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു ചർച്ചാവിഷയം ഇതായിരുന്നു— “ഭൂമി പരന്നതാണോ, അതോ ഉരുണ്ടതാണോ?” പാവം ജനങ്ങൾ അന്ന് പേടിച്ചു കഴിഞ്ഞിരുന്നു, ഭൂമിക്ക് അറ്റമുണ്ടെന്നും അങ്ങനെയെങ്ങാനും വക്കത്തെത്തിയാൽ കപ്പൽ നേരെ പാതാളത്തിലേക്ക് മറിഞ്ഞു വീഴുമെന്നും!

​പക്ഷേ, നമ്മുടെ ഹീറോ ക്രിസ്റ്റഫർ കൊളംബസ് മാത്രം ഒരു ലോജിക് പിടിച്ചു: “ഭൂമി ഉരുണ്ടതാണെങ്കിൽ, സ്പെയിനിൽ നിന്ന് പടിഞ്ഞാറോട്ട് തുഴഞ്ഞാൽ നേരെ ഇന്ത്യയിലെത്താം!”

​സംഗതി കേൾക്കുമ്പോൾ വലിയൊരു സയന്റിഫിക് തിയറി പോലെ തോന്നും. പക്ഷേ, കൊളംബസിന്റെ കുഴപ്പം എന്താണെന്നുവെച്ചാലോ? അയാൾ കണക്കുകൂട്ടിയ ഭൂമിയുടെ സൈസ് യഥാർത്ഥ ഭൂമിയുടെ പകുതിയേ ഉണ്ടായിരുന്നുള്ളൂ! ലോകത്തിന്റെ വലിപ്പം ഇത്രയേ ഉള്ളൂ എന്ന് സ്വയം വിശ്വസിപ്പിച്ച്, വഴിയിൽ അമേരിക്കയും കരീബിയൻ സമുദ്രവുമൊക്കെ കിടക്കുന്നുണ്ടെന്ന യാഥാർത്ഥ്യം കണ്ട് കണ്ണടച്ച് ഇരുട്ടാക്കി പുള്ളി കപ്പലിറങ്ങി.

​സ്പെയിനിലെ രാജ്ഞിയോട് പണം വാങ്ങി, “ഞാൻ ദാ സ്പീഡിൽ ഇന്ത്യയിൽ പോയി കുരുമുളക്കും സ്വർണ്ണവുമായി വരാം” എന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ചു. ഗൂഗിൾ മാപ്പോ ജിപിഎസോ ഒന്നുമില്ലാതെ, ആരും പോകാത്ത വഴിയിലൂടെ തുഴഞ്ഞ് ഒടുവിൽ കപ്പൽ ചെന്നിറങ്ങിയത് കരീബിയൻ കടലിലെ ബഹാമാസിലും ക്യൂബയിലും ഒക്കെയാണ്.

​അവിടെ ഒട്ടും പ്രതീക്ഷിക്കാതെ കണ്ടുമുട്ടിയത് ആ മണ്ണിലെ യഥാർത്ഥ അവകാശികളായ ടൈനോ (Taino), ലുകയാൻ (Lucayan) ഗോത്രത്തിൽ പെട്ട പാവം തദ്ദേശീയരായ മനുഷ്യരെയാണ്. നൂറ്റാണ്ടുകളായി അവിടെ സമാധാനമായി ജീവിച്ചിരുന്ന അവരെ കണ്ടിട്ട് കൊളംബസിനുണ്ടായ ആവേശം ഒന്ന് ആലോചിച്ചു നോക്കിക്കേ!

​നേരെ മുന്നിൽ നിൽക്കുന്ന ആ ഗോത്രവിഭാഗക്കാരെ നോക്കി പുള്ളി യാതൊരു സംശയവുമില്ലാതെ ഉറപ്പിച്ചു പ്രഖ്യാപിച്ചു— “ഹാ, നമ്മൾ ഇന്ത്യയിലെത്തി! ഇത് ഇന്ത്യക്കാരാണ്!” അങ്ങനെയാണ് ആ പാവം മനുഷ്യർക്ക് ആരും ചോദിക്കാതെ ‘ഇന്ത്യക്കാർ’ (Indians) എന്ന പേര് വീണത്. പിൽക്കാലത്ത് ഏഷ്യയിലെ യഥാർത്ഥ ഇന്ത്യക്കാരെയും ഇവരെയും തിരിച്ചറിയാൻ യൂറോപ്യന്മാർ അവരുടെ ദേഹത്തെ ചായംപൂശൽ കണ്ടോ അതോ തൊലിയുടെ നിറം കണ്ടോ ഇവരെ ‘റെഡ് ഇന്ത്യൻസ്’ എന്നും കൂടി വിളിക്കാൻ തുടങ്ങി! തങ്ങൾ നൂറ്റാണ്ടുകളായി ജീവിച്ച സ്വന്തം മണ്ണിൽ വെച്ച്, വഴിതെറ്റിവന്ന ഒരു വിദേശിയുടെ വക പെട്ടെന്ന് ഒരു ‘റെഡ് ഇന്ത്യൻ’ ലേബലും കിട്ടി!

​ഏറ്റവും വലിയ തമാശ എന്തെന്നറിയാമോ? ആ മനുഷ്യൻ മരിക്കുന്നത് വരെ സമ്മതിച്ചില്ല താൻ ചെന്നുപെട്ടത് ഏഷ്യയിലല്ല, മറിച്ച് വേറെ എവിടെയോ ആണെന്ന്! “ഇത് ഇന്ത്യ തന്നെയാണ്, നിങ്ങളാരും ഇത് മാറ്റിയെഴുതരുത്” എന്ന് വാശിപിടിച്ച് ഒടുവിൽ പുള്ളി ലോകത്തോടും യാത്ര പറഞ്ഞു.

​അങ്ങനെ നോക്കിയാൽ, ഇന്നത്തെ കാലത്ത് ജിപിഎസ് ഇല്ലാതെ വഴി മാറിപ്പോയിട്ട്, ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ നോക്കുന്ന ഡ്രൈവർമാരുടെ ഒക്കെ ആദിഗുരുവാണ് ഈ കൊളംബസ്! വഴി തെറ്റിയിട്ടും, താൻ ചെയ്തത് ഒരു ചരിത്രസംഭവമാണെന്ന് ഭാവിക്കുന്ന ആ ആത്മവിശ്വാസമുണ്ടല്ലോ… അതല്ലേ അവാസ്തവം!

​എന്തായാലും നാളെ ആരെങ്കിലും വന്ന് “ഹാപ്പി കൊളംബസ് ഡേ” എന്ന് പറഞ്ഞാൽ ഓർക്കുക— നിങ്ങൾ ഇന്ത്യയിലേക്ക് പോകാൻ ഇറങ്ങി വഴിയിൽ എവിടെയെങ്കിലും കിടക്കുകയാണെങ്കിൽ, വിഷമിക്കേണ്ട, നിങ്ങളും ക്രിസ്റ്റഫർ കൊളംബസിനെ പോലെ ഒരു ‘ജീനിയസ്’ ആണ്!

​ഹാപ്പി കൊളംബസ് ഡേ! 🗺️🚢🧭

– സണ്ണി മാളിയേക്കൽ, ടെക്സാസ്, USA

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…

4 hours ago

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

20 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

20 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

2 days ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

2 days ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

2 days ago