Top News

നടൻ ടൈഗർ ഷ്രോഫിനുനേരെ വെടിവെപ്പ്

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് വിവരം. ടൈഗർ ഷ്റോഫിന്‍റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ ടൈഗർ ഷ്റോഫ് പരിക്കുകൾ ഒന്നുമേൽക്കാതെ രക്ഷപ്പെട്ടു. താരം സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് താരത്തിന് നേരെ വെടിയുതിർത്തത്. വെടിവെയ്പ്പിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അതേസമയം ടൈഗർ ഷ്റോഫിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ പൊലീസിനെയും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ‘ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്‍റെ കാറിന് നേരെ വെടിവെപ്പുണ്ടായ വാർത്ത തീർത്തും ഞെട്ടിക്കുന്നതാണ്. മുംബൈയിൽ എന്താണ് സംഭവിക്കുന്നത്’ – എന്നായിരുന്നു എ ഐ സി സി സെക്രട്ടറി സചിൻ സാവന്ത് പ്രസ്താവനയിലൂടെ ചോദിച്ചത്.

ബാബ സിദ്ദിഖിയുടെ കൊലപാതകം, സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെയ്പ്പ്, നിരവധി നടന്മാർക്കും നിർമ്മാതാക്കൾക്കും നേരെയുള്ള ഭീഷണികൾ, ഈ സർക്കാരിന് കീഴിൽ മുംബൈയിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുകയാണ്’ – എന്നും സാവന്ത് ആരോപിച്ചു. മുഖ്യമന്ത്രി പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

എച്ച്എസ്ഇ ജീവനക്കാർക്ക് അധികമായി നൽകിയ €30 മില്യൺ തിരിച്ചുപിടിക്കാൻ നീക്കം

അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…

1 hour ago

‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും.

ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ.എസ്.ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു 'ഭൗമ' ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.സിനിമയിൽ…

3 hours ago

Celebrating Nine Years of Community Engagement, Cultural Diversity and Spiritual Development

Since opening in October 2017, the Church of Scientology & Community Centre of Dublin has…

6 hours ago

ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം അക്രമാസക്തം; ആയിരത്തിലധികം പേർ അറസ്റ്റിൽ

പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…

11 hours ago

‘യു.എ സർട്ടിഫിക്കറ്റോടെ  ‘ടൈറ്റാൻസ്’ ഒക്ടോബർ ഇരുപത്തിരണ്ടിന്എത്തുന്നു’

പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…

15 hours ago

‘മായന്’  പുതിയ ലുക്കുമായി ജയസൂര്യ

ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം…

15 hours ago