ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് വിവരം. ടൈഗർ ഷ്റോഫിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ ടൈഗർ ഷ്റോഫ് പരിക്കുകൾ ഒന്നുമേൽക്കാതെ രക്ഷപ്പെട്ടു. താരം സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് താരത്തിന് നേരെ വെടിയുതിർത്തത്. വെടിവെയ്പ്പിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
അതേസമയം ടൈഗർ ഷ്റോഫിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ പൊലീസിനെയും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ‘ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവെപ്പുണ്ടായ വാർത്ത തീർത്തും ഞെട്ടിക്കുന്നതാണ്. മുംബൈയിൽ എന്താണ് സംഭവിക്കുന്നത്’ – എന്നായിരുന്നു എ ഐ സി സി സെക്രട്ടറി സചിൻ സാവന്ത് പ്രസ്താവനയിലൂടെ ചോദിച്ചത്.
ബാബ സിദ്ദിഖിയുടെ കൊലപാതകം, സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെയ്പ്പ്, നിരവധി നടന്മാർക്കും നിർമ്മാതാക്കൾക്കും നേരെയുള്ള ഭീഷണികൾ, ഈ സർക്കാരിന് കീഴിൽ മുംബൈയിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുകയാണ്’ – എന്നും സാവന്ത് ആരോപിച്ചു. മുഖ്യമന്ത്രി പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==


































