കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകനായ വൃക്ക അച്ഛൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഡേവിസ് ചിറമ്മേൽ. ഫാദർ ഇപ്പോൾ പുതിയൊരു ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് ഒരു ഹോസ്പിറ്റൽ അതായത് ഹ്യൂമാനിറ്റേറിയൻ ഹോസ്പിറ്റൽ പണിയണം എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫാദർ.
ഇതിനായി 25 ഏക്കർ സ്ഥലം ഫാദർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 ഏക്കർ സ്ഥലം ആശുപത്രി പണിയാൻ സൗജന്യമായി നല്കാൻ ഒരു കുടുംബം തയ്യാറായി എന്ന സന്തോഷ വാർത്തയാണ് ഫാദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ആലത്തൂരിലുള്ള താഴത്തേൽ കുടുംബമാണ് സ്ഥലം നല്കാൻ തയ്യാറായത്.
ഇത് ഒരു നിസ്വാർത്ഥമായ ബിസ്‌നസ് കണ്ണില്ലാത്ത ഒരു സംരഭമാണ് എന്നാണ് ഫാദർ പറയുന്നത്. സമൂഹത്തിലെ നിർധരരായ കുടുംബത്തിലെ ആളുകൾ, വൈകല്യം ഉള്ളവർ ഇവർക്കൊക്കെ പലപ്പോഴും ആവശ്യമായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്.
ഇവർക്ക് സൗജന്യ സേവനം നൽകുക എന്നതാണ് ലക്ഷ്യം. ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിൽ ഡോക്ടർമാരും നഴ്‌സ്മാരും സൗജന്യ സേവനമായിരിക്കും എന്നും ഫാദർ വ്യക്തമാക്കി. കൂടാതെ ഇതിനായി പൈസ തന്ന് സഹായിക്കുന്നവർ ഇതൊരു ബിസിനെസ്സ് കണ്ണിലൂടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഈ ഹോസ്പിറ്റൽ യാഥാർഥ്യമായി കഴിയുമ്പോൾ ഡോക്ടർമാർ രോഗികളെ വിളിക്കും, അങ്ങനെയൊരു സംസ്ക്കാരം കൊണ്ടുവരുമെന്ന് ഫാദർ അറിയിച്ചു. കണ്ണീരും വേദനയും കണ്ട് പാവപ്പെട്ട മനുഷ്യരുടെ നെഞ്ചിടിപ്പ് കണ്ടിട്ടാണ് ഈ ഒരു സംരംഭത്തിനായി ഇറങ്ങിത്തിരിച്ചത് എന്ന് ഫാദർ പറഞ്ഞു.
ഹ്യുമാനിറ്റേറിയൻ ആശുപത്രിയിൽ അലോപ്പതി ആയുർവേദം ഹോമിയോ എല്ലാ സംവിധാനവും ഉണ്ടാവും.