gnn24x7

വിന്‍ഡോസ് സാങ്കേതിക തടസ്സം; ഇടപാടുകൾ നടത്തരുതെന്ന് മുന്നറിയിപ്പ്

0
241
gnn24x7

അബുദാബി: ആഗോളതലത്തിലുണ്ടായ വിന്‍ഡോസ് സാങ്കേതിക തടസ്സം യുഎഇയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങളെയും ബാധിച്ചു. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകൾ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.   

അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്. ചില സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാങ്കേതിക തകരാറിന്‍റെ മറവിൽ തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 

അഭ്യൂഹങ്ങള്‍ക്ക് പകരം ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കാനും നിർദേശമുണ്ട്. അതേസമയം ദുബൈ വിമാനത്തിലെ ടെർമിനൽ 1,2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക് – ഇൻ സേവനവും അൽപ്പസമയം തടസ്സപ്പെട്ടു. ഇത് പിന്നീട് പരിഹരിച്ചു. ഒമാനിലെ മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട വിമാന സർവ്വീസിനെയും പ്രശ്നം ബാധിച്ചു. വിമാനം വൈകിയതിനാൽ യാത്രക്കാർ കാത്തിരിപ്പ് തുടരുകയാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7