സ്ത്രീകളെ തുല്യ അന്തസിൽ പരിഗണിക്കുന്ന നിലയിൽ മാനസിക ഭാവമാറ്റം ഉണ്ടാവുകയാണ് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാനുള്ള സ്ഥായിയായ പരിഹാരമെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.
“സ്ത്രീപീഡനങ്ങളുടെ കാണാപ്പുറം” എന്ന വിഷയത്തിൽ കേരള കോൺഗ്രസ് (എം ) സംസ്കാരവേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കലിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരിഷ്ക്യത സാമൂഹത്തിൽ ജനങ്ങളുടെ മാനസിക ഭാവമാറ്റം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നിർവഹിച്ചു. അഡ്വ. മനോജ് മാത്യു, അഡ്വ. പ്രദീപ് കൂട്ടാല,അഡ്വ. ജസ്റ്റിൻ ജേക്കബ്, രെഞ്ചു മാത്യു, റോയ് കല്ലറങ്ങാട്, രാജു കുന്നക്കാട്,മാത്യുപുല്ലന്താനി,ബീന ഷാജു, ബാബു ടി. ജോൺ, വടയക്കണ്ടി നാരായണൻ,ഡോ. മധുസൂദനൻ, അഡ്വ. പി. കെ. മാത്യു എന്നിവർ പ്രസംഗിച്ചു.